പവന്‍ കല്യാണിനോടുള്ള അരിശം; ചെരുപ്പ് ഊരി സ്വന്തം മുഖത്തടിച്ച് ശ്രീ റെഡ്ഡി (വീഡിയോ)

ടോളിവുഡില്‍ വലിയ രീതിയിലുള്ള വിവാദം പുകയുകയാണ്. കാസ്റ്റിംഗ് കൌച്ചുമായി ബന്ധപ്പെട്ടു തെരുവില്‍ നഗ്നയായി സമരം ചെയ്ത ശ്രീ റെഡ്ഡി തെലുങ്ക് സൂപ്പര്‍ താരം പവന്‍ കല്യാണിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു.
ശ്രീ റെഡ്ഡിയുടെ പ്രതിഷേധത്തെ വിമര്‍ശിച്ച്‌ കഴിഞ്ഞ ദിവസം പവന്‍ കല്യാണ്‍ രംഗത്തെത്തിയിരുന്നു. പൊലീസില്‍ പറയേണ്ട കാര്യങ്ങള്‍ ശ്രീ മാധ്യമങ്ങളോട് പറയുകയാണെന്നും തെലുങ്ക് സിനിമയെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചിരുന്നു, ഇതിന്റെ പശ്ചാത്തലത്തില്‍ ശ്രീ റെഡ്ഡി നേരെത്തെ പവന്‍ കല്യാണിനു മറുപടി നല്‍കിയിരുന്നു, ഇതിനെതിരെ പവന്‍ കല്യാണിന്‍റെ ആരാധകര്‍ താരത്തിനെതിരെ വധ ഭീഷണി മുഴക്കിയിരുന്നു.
മൂന്ന് വിവാഹം കഴിച്ചിട്ടുള്ള പവന്‍ കല്യാണിന് സ്ത്രീകളോട് ബഹുമാനമില്ലെന്നും അദ്ദേഹത്തെ സഹോദര എന്നുവിളിച്ചതില്‍ ലജ്ജിക്കുന്നുവെന്നും ശ്രീ റെഡ്ഡി പറയുന്നു, താരത്തിനോടുള്ള ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി ശ്രീ റെഡ്ഡി സ്വന്തം ചെരുപ്പ് ഊരി മുഖത്തടിച്ചു.

Share
Leave a Comment