ഞങ്ങള്‍ ഇരുവരും അങ്ങനെയൊരു കാര്യത്തെക്കുറിച്ച് ആലോചിച്ചു തുടങ്ങിയിരിക്കുന്നു ; സാമന്ത

ടോളിവുഡ് സിനിമാ ലോകം ആഘോഷപൂര്‍വ്വം കൊണ്ടാടിയ താര വിവാഹമായിരുന്നു സാമന്ത- നാഗ ചൈതന്യ വിവാഹം. ഇപ്പോഴിതാ ഇരുവരെയും സംബന്ധിക്കുന്ന ഒരു പുതിയ വാര്‍ത്തയാണ് പുറത്തു വരുന്നത്. സാമന്ത അമ്മയാകാനുള്ള ഒരുക്കത്തിലാണെന്നാണ് എന്നാണ് ടോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അതോടെ താരം സിനിമ ഉപേക്ഷിക്കുമെന്നും സംസാരമുണ്ട്.

 

ഒരു കുഞ്ഞു വേണമെന്ന തീരുമനത്തെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങിയെന്നാണ് സാമന്ത പറയുന്നത്. നാഗ ചൈതന്യയും അതിനെക്കുറിച്ച് തീരുമാനിച്ച് കഴിഞ്ഞതായി സാമന്ത പറയുന്നു. കുഞ്ഞു പിറന്നാല്‍ പിന്നെ എപ്പോഴും താന്‍ വീട്ടിലായിരിക്കുമെന്നും കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും നോക്കാനായി ബാക്കി എന്ത് കാര്യങ്ങളും മാറ്റി വയ്ക്കുമെന്നും സാമന്ത വ്യക്തമാക്കുന്നു.

Share
Leave a Comment