നടന്‍ ആര്യയുടെ എങ്ക വീട്ടു മാപ്പിള എന്ന റിയാലിറ്റി ഷോ അവസാന ഘട്ടത്തിലാണ്. ഇതിനിടെ രൂക്ഷ വിമര്‍ശനമാണ് ആര്യയ്ക്കും പരിപാടി സംപ്രേക്ഷണം ചെയ്യുന്ന കളേഴ്‌സ തമിഴ് ടിവിക്കും നേരിടേണ്ടി വരുന്നത്. 16 വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയിലെ എബിസി ചാനലില്‍ സംപ്രേഷണം ചെയ്ത റിയാലിറ്റി ഷോയുടെ കോപ്പിയാണ് എങ്ക വീട്ട് മാപ്പിളെ എന്നാണ് പുതിയ ആരോപണം.
ദ ബാച്ചിലര്‍ എന്ന ഷോയ്ക്ക് ജീവിതപങ്കാളിയെ ഷോയിലൂടെ തെരഞ്ഞെടുക്കുക എന്നതായിരുന്നു തീം. ഈ രണ്ടു ഷോകള്‍ക്കും പൊതുവായ ചില സാമ്യതകളുമുണ്ട്. സുന്ദരനും സമ്പന്നനുമായ ചെറുപ്പക്കാരന്റെ ഹൃദയം കവരാന്‍ ശ്രമിക്കുന്ന പെണ്‍കുട്ടികളും ആഴ്ച്ചയിലൊരിക്കലുള്ള എലിമിനേഷനുമൊക്കെ ദ ബാച്ചിലറിലും ഭാഗമായിരുന്നു. ഇതെല്ലാം അതേ രൂപത്തിലും ഭാവത്തിലും എങ്ക വീട്ടുമാപ്പിളയിലും കാണാന്‍ കഴിയും.എന്നാല്‍ രസം ഇതല്ല. ദ ബാച്ചിലറിന്റെ 22 എപ്പിസോഡുകള്‍ പുറത്തു വന്നെങ്കിലും അതില്‍ വിവാഹിതരായത് രണ്ട് പേര്‍ മാത്രമാണ്. മല്ലിക ഷെരാവത്തിനെ പ്രധാന കഥാപാത്രമാക്കി ദ ബാച്ചിറിന്റെ ഹിന്ദി പതിപ്പും മുമ്പ് പുറത്തുവന്നിട്ടുണ്ട്. ദ ബാച്ചിലറൈറ്റ് ഇന്ത്യ; മേരെ ഖായലോണ്‍ കി മല്ലിക എന്ന ഈ ഷോയില്‍ വിവാഹവാഗ്ദാനമൊന്നും ആര്‍ക്കും നല്‍കിയിരുന്നില്ലെന്ന് മല്ലിക തന്നെ മുമ്പ് പറഞ്ഞി്ട്ടുണ്ട്.മത്സരാര്‍ഥികളും ഷോയുടെ നടത്തിപ്പുകാരും തമ്മിലുള്ള ഒരു കരാറാണ് ഇത്തരം സത്യങ്ങള്‍ പുറത്താരോടും വെളിപ്പെടുത്തുകയില്ല എന്നത്. എന്തായാലും കാഴ്ച്ചക്കാരെ പറ്റിക്കുന്നതാണ് എങ്ക വീട്ടു മാപ്പിളയെന്ന് സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങളുയര്‍ന്ന കഴിഞ്ഞു.
Post Your Comments