സിനിമയില്‍ വൈകാരിക രംഗങ്ങളില്‍ അഭിനയിക്കാന്‍ താത്പര്യമില്ലാത്ത താരങ്ങള്‍ നിരവധിയുണ്ട്. എന്നാല്‍ താന്‍ നഗ്നയായും ചുംബന രംഗങ്ങളിലും അഭിനയിക്കുമെന്നും അതില്‍ തന്റെ ഭര്‍ത്താവിനു പ്രശ്നങ്ങള്‍ ഇല്ലെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് യുവ നടി സുര്‍വീന്‍.
‘തിരക്കഥ ആവശ്യപ്പെടുകയാണെങ്കില് തന്റെ സഹതാരത്തെ ചുംബിക്കാനും നഗ്നയായി അഭിനയിക്കാനും തയാറാണ്. ഇതിനെക്കുറിച്ച് എന്റെ ഭര്‍ത്താവ് ഒന്നും പറയില്ല. അത്തരത്തിലാണ് അദ്ദേഹവും ഞാനും തമ്മില്‍ മനസിലാക്കിയിരിക്കുന്നത്. എന്റെ ജോലിയെ അദ്ദേഹം പിന്തുണയ്ക്കുന്നുണ്ട്.’ സുര്‍വീന്‍ പറഞ്ഞു.
വിവാഹം കഴിഞ്ഞാല്‍ അഭിനയത്തില്‍ നിന്നും നടിമാര്‍ പിന്മാറുന്ന സാഹചര്യത്തിലാണ് സുര്‍വീന്റെ വാക്കുകള്‍ വൈറല്‍ ആകുന്നത്. 2015 ലാണ് സുര്‍വീന്‍ ചൗളയും അക്ഷയ് താക്കറും വിവാഹം കഴിക്കുന്നത്. എന്നാല്‍ വിവാഹത്തെക്കുറിച്ച് 2017 വരെ ഇവര്‍ രഹസ്യമായിവെച്ചു. വിവാഹ ആല്‍ബത്തിലെ ചിത്രങ്ങള്‍ പുറത്തുവിടാന്‍ തുടങ്ങിയതോടെയാണ് വിവാഹത്തെക്കുറിച്ച് ആരാധകര്‍ അറിയുന്നത്. നീണ്ടനാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്.
സിനിമാ ലോകത്ത് വീണ്ടും ഒരു രഹസ്യ താര വിവാഹം!!
Post Your Comments