സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് ധാരാളം നായികമാർ രംഗത്തെത്തിയിരുന്നു. അടുത്തിടെ സംവിധായകനിൽ നിന്ന് നേരിട്ട ദുരനുഭവത്തെക്കുറിച്ച് വ്യക്തമാക്കുകയാണ് നടി സോന രത്തോഡ്. താൻ ഒരു ട്രാൻസ്‌ജെൻഡർ ആണോ എന്ന് സംശയം ഉണ്ടെന്നും അത് തെളിയിക്കാൻ അയാൾ വസ്ത്രങ്ങൾ അഴിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തെന്ന് സോന പറഞ്ഞു.
തെലുങ്ക് നടിയായ ശ്രീ റെഡ്ഡിയെ പിന്തുടർന്ന് തെലുങ്കു സിനിമയിലെ പല നടിമാരും നടിമാർ സിനിമാ രംഗത്ത് നിന്ന് നേരിട്ട ദുരനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു. കാസ്റ്റിംഗ് കൗച്ചിനെതിരെ ഹൈദരാബാദിൽ ഒരു പ്രധിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. നടിമാർ, വനിതാ പ്രവർത്തകർ, അഭിഭാഷകർ, എൻ.ജി.ഒ. തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ശ്രീ റെഡ്ഡിയും ഈ പരിപാടിയിൽ വെളിപ്പെടുത്തലുകൾ നടത്തിയപ്പോൾ മറ്റു സ്ത്രീകളും അവരുടെ സിനിമാ ജീവിതത്തിൽ നേരിട്ട സങ്കീർണ്ണമായ സാഹചര്യങ്ങൾ വെളിപ്പെടുത്തുകയുണ്ടായി.
ഒരു പത്രപരസ്യം കണ്ടാണ് ഓഡിഷനിൽ പങ്കെടുക്കാൻ പോയതെന്ന് നടി സോന രത്തോഡ് പറഞ്ഞു. ആ സമയം താനൊരു ട്രാൻസ്‌ജെൻഡർ തന്നെയാണോ എന്ന് സംശയം ഉണ്ടെന്നും അതിനാൽ വസ്ത്രങ്ങൾ അഴിക്കണമെന്നും അയാൾ പറഞ്ഞു . അതോടെ താൻ അവിടെനിന്നും രക്ഷപ്പെട്ടു പോരുകയായിരുന്നെന്നും സോന പരിപാടിയിൽ വെളിപ്പെടുത്തുകയുണ്ടായി.
സിനിമാരംഗത്ത് താൻ ഒരുപാട് പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും അതിൽ പലരും സിനിമ എന്ന ഓഫർ തന്ന് തന്നെ ചൂഷണം ചെയ്യുകയായിരുന്നെന്നും ജൂനിയർ ആർട്ടിസ്റ്റ് ശ്രുതി പറഞ്ഞു. രാഷ്ട്രീയ നേതാക്കൾ ശുദ്ധമായ ഇന്ത്യയെക്കുറിച്ച് സംസാരിച്ചെങ്കിലും, പല ഷൂട്ടിങ് സെറ്റുകളിലും ഒരു ടോയ്‌ലറ്റ് പോലുമില്ല എന്നും ശ്രുതി വ്യക്തമാക്കി.
Post Your Comments