GeneralNEWS

കുഞ്ചാക്കോ ബോബന്‍ -റിമി ടോമി വിവാഹം ആഗ്രഹിച്ചതാര്?

നടന്‍ കുഞ്ചാക്കോ ബോബനും ഗായിക റിമി ടോമിയും തമ്മില്‍ വിവാഹം ചെയ്തിരുന്നേല്‍ എന്ന് ആരെങ്കിലും ഒരാള്‍ ആഗ്രഹിച്ചിട്ടുണ്ടോ? എന്ന് ചോദിച്ചാല്‍ അങ്ങനെയൊരാളുണ്ട്,അതാരാണെന്നു വെളിപ്പെടുത്തുകയാണ് കുഞ്ചാക്കോ ബോബന്‍.

എന്‍റെ അച്ഛനു റിമി ടോമിയെ കൊണ്ട് എന്നെ വിവാഹം ചെയ്യിപ്പിക്കാന്‍ ആലോചനയുണ്ടായിരുന്നതായി നടന്‍ കുഞ്ചാക്കോ ബോബന്‍. റിമി ടോമിയുടെ പാട്ടുകള്‍ അച്ഛന് വളരെ ഇഷ്ടമായിരുന്നുവെന്നും, കുഞ്ചാക്കോ ബോബന്‍ പറയുന്നു. റിമിയെകൊണ്ട് എന്നെ വിവാഹം ചെയ്യിപ്പിക്കാന്‍ വരെ അച്ഛനു ആലോചനയുണ്ടായിരുന്നതായി കുഞ്ചാക്കോ ബോബന്‍ വെളിപ്പെടുത്തി. അത് നടക്കാതിരുന്നത് തന്റെ ഭാഗ്യമെന്നും താരം ചിരിയോടെ പറയുന്നു. ഏഷ്യാനെറ്റ് ഒരുക്കിയ ‘കോമഡി ഫിലിം അവാര്‍ഡ്‌സ്’ ഷോയ്ക്കിടെയായിരുന്നു  ആരും അറിയാത്ത ഈ രഹസ്യം  കുഞ്ചാക്കോ ബോബന്‍ പരസ്യമാക്കിയത്.

എന്റെ അച്ഛന് ഏറ്റവും ഇഷ്ട പ്പെട്ട പാട്ടുകാരിയും, പെണ്‍കുട്ടിയുമായിരുന്നു റിമി, ശരിക്കും പറഞ്ഞാല്‍ എന്റെ അപ്പന് റിമിയെകൊണ്ട് എന്നെ വിവാഹം ചെയ്യിപ്പിക്കണമെന്നു വരെ ഒരു ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ എന്റെ ഭാഗ്യം എന്നല്ലാതെ വേറെ എന്ത് പറയനാനെന്നും കുഞ്ചാക്കോ ബോബന്‍ ചിരിയോടെ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button