തെന്നിന്ത്യന്‍ യുവതാരം ആര്യയുടെ വധുവിനെ കണ്ടെത്തുന്നതിനായി സംഘടിപ്പിച്ച ‘എങ്ക വീട്ടു മാപ്പിള’യില്‍ ഏറെ പ്രേക്ഷക ശ്രദ്ധയും വിജയ സാധ്യതയുമുണ്ടായിരുന്ന മത്സരാര്‍ഥിയായിരുന്നു അബര്‍നദി. മത്സരാര്ഥികളില് ഏറ്റവും കൂടുതല്‍ വോട്ടുകളും അബര്നദിയെയാണ് തേടിയെത്തിയത്. അബര്മതിയോടുള്ള പ്രേക്ഷകരുടെ സ്നേഹത്തിനു തെളിവാണ് സാമൂഹ്യമാധ്യമങ്ങളില്‍ ആരംഭിച്ച അബര്മതി ആര്‍മി പേജ്. അവസാന ഘട്ടം വരെ മത്സരത്തില്‍ സജീവമായുണ്ടായിരുന്ന അബര്മതി അപ്രതീക്ഷിതമായാണ് പ്രേക്ഷകരെ നിരാശയിലാക്കി മത്സരത്തില്‍ നിന്നും പുറത്തായത്. ഇത് സമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടയാക്കിയിരുന്നു. നൂറുകണക്കിനു പോസ്റ്റുകളാണ് അബര്മതിയെ അനുകൂലിച്ചുകൊണ്ട് സമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞത്.
എന്നാല്‍ നിരാശയില്‍ കഴിയുന്ന പ്രേക്ഷകരിലേക്ക് ആശ്വാസവാക്കുകളുമായാണ് അബര്മതി തിരിച്ചെത്തുന്നത്. ‘ ആരാധകരോട് ഒരുപാട് കാര്യങ്ങള്‍ പറയുവാനുണ്ട്. ഷോ അവസാനിച്ചയുടന്‍ താന്‍ ലൈവായി വന്ന് കാര്യങ്ങള്‍ പറയും’ അബര്മതിയുടെ വാക്കുകള്‍ക്ക് കാതുകൊടുത്ത് കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. ഇപ്പോള്‍ നിങ്ങള്‍ കേള്‍ക്കുന്നത് കെട്ടുകഥകളാണ്. അത് വിശ്വസിക്കരുത്. കുറച്ചു കാത്തിരിക്കൂ. എല്ലാം ഞാന്‍ തന്നെ തുറന്നു പറയും. മനസില്‍ തൊട്ടാണ് ഷോയില്‍ ഞാന്‍ ഓരോ കാര്യങ്ങളും പറഞ്ഞത്. എഴുതി പഠിച്ച് പറഞ്ഞ വാക്കുകളല്ല അവ’-യുട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അബര്മതി പറയുന്നു. ഫാഷന്‍ ഡിസൈനറായ അബര്മതി ഏപ്രില്‍ പത്തിനാണ് ഷോയില്‍ നിന്നും പുറത്തായത്. ആര്യ അബര്‍നദിയുടെ വീട്ടില്‍ വന്നു നടത്തിയ പെണ്ണുകാണല്‍ ചടങ്ങുകള്‍ ഏറെ വികാര നിര്‍ഭരമായ രംഗങ്ങളായിരുന്നു. നൂറുകണക്കിന് പ്രേക്ഷകരാണ് ഈ എപ്പിസോഡ് കണ്ടത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലും വൈറലായി.
‘ സാമൂഹ്യ മാധ്യമങ്ങളില്‍ ഫാന്‍സ് പേജും ആര്മിയുമമൊക്കെയുള്ളതില് തനിക്ക് അതിയായ സന്തോഷമുണ്ട്. എന്ത് പറയണമെന്ന് അറിയാത്ത അവസ്ഥയിലാണ് ഞാന്‍. ഷോയ്ക്ക് അതിന്റെതായ നിയമങ്ങളുണ്ട്. അതുകൊണ്ട് എനിക്ക് വീഡിയോ അപ്ലോഡ് ചെയ്യാന്‍ അനുവാദമില്ല. എനിക്ക് ഒരുപാടു കാര്യങ്ങള്‍ നിങ്ങളോട് പറയാനുണ്ട്. പക്ഷേ കുറച്ച് സമയമെടുക്കും. അതുകൊണ്ട് നിങ്ങള്‍ ഫൈനല്‍ വരെ കാത്തിരിയ്ക്കണം. ഞാന്‍ സുഖമായിരിക്കുന്നു. മാത്രല്ല ഞാന്‍ കൂടുതല്‍ കരുത്തയാണിപ്പോള് . സാമൂഹ്യ മാധ്യമങ്ങളില്‍ വരുന്ന അഭിപ്രായങ്ങളും ആശംസകളും കാണുന്നുണ്ട്. എല്ലാവര്ക്കും നന്ദി. ലൈവായി തന്നെ എല്ലാറ്റിനും മറുപടി പറയും. ‘എങ്ക വീട്ടു മാപ്പിള’ ഷോയ്ക്ക് സ്ക്രിപ്റ്റില്ലായിരുന്നു. മനസില്‍ തോന്നിയ കാര്യങ്ങള്‍ മാത്രമാണ് പറഞ്ഞത്. മറ്റു പലതും പലഭാഗത്തു നിന്നും നിങ്ങള്‍ കേള്‍ക്കുന്നുണ്ടാവും അത് വിശ്വസിക്കരുത്. ഞാന്‍ നേരിട്ടുതന്നെ എല്ലാം പറയും. കാത്തിരിക്കണം. ഷോയില്‍ തെറ്റു സംഭവിച്ചിട്ടുണ്ടെങ്കില്‍ എല്ലാവരോടും മാപ്പു ചോദിക്കുന്നു’ അബര്‍നദി പറയുന്നു.
Post Your Comments