ശാസ്ത്രീയസംഗീതജ്ഞ, ചലച്ചിത്രഗായിക, ഗായത്രിവീണവായനക്കാരി എന്നീ നിലകളിൽ പ്രശസ്തയായ വനിതയാണു് വൈക്കം വിജയലക്ഷ്മി. കാഴ്ച്ച വൈകല്യം ഉണ്ടായിരുന്നിട്ട് കൂടി സംഗീതം അഭ്യസിച്ച് ജീവിതത്തോട് പൊരുതിജയിച്ച അപൂർവ്വ വ്യക്തിയാണവർ .സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ശാസ്ത്രീയസംഗീതത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയായിരുന്നു വിജയലക്ഷ്‌മി തന്റെ സംഗീതജീവിതം ആരംഭിച്ചത് . ഗായത്രി വീണ എന്ന വ്യത്യസ്തമായ വാദ്യോപകരണം ഉപയോഗിച്ചാണ് വിജയലക്ഷ്മി ഗാനങ്ങൾ ആലപിക്കുന്നത്. സംഗീതക്കച്ചേരികളിലൂടെയാണ് വിജയലക്ഷ്മി പ്രശസ്‌തിയിലേക്ക് ഉയരുന്നത് .സെല്ലുലോയ്ഡ് എന്ന മലയാളസിനിമയിൽ കാറ്റേ കാറ്റേ നീ പൂക്കാമരത്തിൽ… എന്ന യുഗ്മഗാനം ഗായകൻ ജെ. ശ്രീരാമുമൊത്ത് പാടി. ഈ പാട്ട് ജനശ്രദ്ധ നേടിയത് വൈക്കം വിജയലക്ഷ്മിയേയും മലയാളികൾക്കിടയിൽ പ്രശസ്തയാക്കി.വൈക്കം വിജയലക്ഷ്‌മി പാടിയ ഒരു ഗാനം ആസ്വദിക്കാം.
Album : Varadhayini ( Hindu Devotional )
Lyric: Adv. Seema Pramod
Music: Anil Balakrishnan
Singer: Vaikom Vijayalakshmi
Produced BY : SNDP Yogam , Br.No.907, Uzhamalackal
Audio : East Coast Audio Entertainments
Post Your Comments