ചിരഞ്ജീവിയുടെയും അമിതാഭ് ബച്ചന്റേയും ഒപ്പം ഒരു ബഹുഭാഷാ ചിത്രത്തിൽ അഭിനയിക്കാനൊരുങ്ങി ബാഹുബലിയിലെ നായിക തമന്ന ഭാട്ടിയ.
സ്വാതന്ത്ര്യസമര സേനാനിയായ രാമസിംഹറെഡ്ഢിയുടെ ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കുന്ന ‘സായ് റായ് നരസിംഹറെഡ്ഡി’ എന്ന ചിത്രത്തിലാണ് തമന്ന രണ്ട് സൂപ്പർ സ്റ്റാറുകൾക്കൊപ്പം അഭിനയിക്കാനൊരുങ്ങുന്നത്.
ഇഷ്ടപ്പെട്ട രണ്ട് താരങ്ങളുമായി സ്ക്രീൻ പങ്കിടുന്നത് വളരെ അഭിമാനമർഹിക്കുന്ന കാര്യമാണെന്നായിരുന്നു ഇക്കാര്യത്തെക്കുറിച്ച് തമന്നയുടെ പ്രതികരണം. ബയോപിക്കുകൾ എപ്പോഴും തന്നെ ആകർഷിച്ചിട്ടുണ്ടെന്നും ഈ പ്രോജക്ടിന്റെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമാണെന്നും അവർ വ്യക്തമാക്കി. ചിത്രം തമിഴിലും തെലുങ്കിലും ഹിന്ദിയിലും റിലീസ് ചെയ്യുമെന്നാണ് സൂചന.
Post Your Comments