GeneralNEWS

വിവാഹത്തിനായി മതം മാറി; കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി ലിസ്സി

ലിസ്സിയും സംവിധായകന്‍ പ്രിയദര്‍ശനുമായുള്ള വിവാഹ മോചന വാര്‍ത്ത പലര്‍ക്കും ഒരു ഞെട്ടലായിരുന്നു. ഒരുപാട് വര്‍ഷങ്ങളുടെ ദാമ്പത്യത്തിനു വേര്‍പിരിയലിന്റെ സ്വരം വന്നപ്പോള്‍ പലര്‍ക്കും അത് വിശ്വസിക്കാനായിരുന്നില്ല. തന്റെ വിവാഹ മോചനവുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ ലിസ്സി വിശദീകരിക്കുകയുണ്ടായി.

“വിവാഹത്തിനായി മതം മാറി. തിരിഞ്ഞു നോക്കുമ്പോള്‍ ജീവിതത്തില്‍ ഒരുപാട് ത്യാഗം ഞാന്‍ ചെയ്തിട്ടുണ്ട്. അത് വേണ്ടിയിരുന്നില്ല. ജീവിതത്തില്‍ നിന്നും ഞാന്‍ മനസിലാക്കിയ കാര്യമാണിത്. കുടുംബത്തിന് വേണ്ടി നിങ്ങള്‍ നിങ്ങളെ ത്യജിച്ചാല്‍ ഭര്‍ത്താവോ മക്കളോ നിങ്ങളെ ബഹുമാനിക്കില്ല. വിവാഹത്തില്‍ പ്രശ്നമുണ്ടാകുമ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോവുക എനിക്ക് എളുപ്പമായിരുന്നു. പക്ഷേ ഒന്നും അറിയാത്ത പ്രായത്തില്‍ മക്കളെ ഉപേക്ഷിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഇന്ന് മക്കള്‍ വളര്‍ന്നു കഴിഞ്ഞു. അവര്‍ അവരുടെ ജീവിതം തിരഞ്ഞെടുത്തിരിക്കുന്നു. അച്ഛനും അമ്മയും വേര്‍പിരിഞ്ഞുവെന്നോ അവര്‍ ‘ലിവിങ് ടുഗതറെ’ന്നോ ഉള്ള കാര്യങ്ങള്‍ ഒന്നും അവരെ ബാധിക്കില്ല.”ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ലിസ്സിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button