BollywoodCinemaGeneralIndian CinemaMovie GossipsNEWS

‘അശ്ശീല’ പാട്ടുകള്‍ക്ക് താനില്ലെന്ന് ഗായിക: ഞെട്ടല്‍ മാറാതെ സിനിമാലോകം

‘അശ്ശീല’ വരികളുള്ള പാട്ടുകള്‍ ഇനി തന്‌റെ സ്വരത്തിലൂടെ ലോകം കേള്‍ക്കില്ലെന്ന് വ്യക്തമാക്കി ഗായിക. ബോളിവുഢില്‍ ഏറെ ഹിറ്റുകള്‍ സമ്മാനിച്ച പ്രശസ്ത ഗായിക സുനിധി ചൗഹാനാണ് സിനിമാ ലോകത്തെ ഞെട്ടിച്ച് തന്‌റെ തീരുമാനമറിയിച്ചത്. സിനിമാ ലോകത്തെ തന്‌റെ കരിയര്‍ ആരംഭിച്ച കാലത്ത് ഇത്തരം പാട്ടുകളില്‍ തളയ്ക്കപ്പെട്ട് പോയ അനുഭവങ്ങളെക്കുറിച്ചും അതില്‍ നിന്ന് മാറി മറ്റു പാട്ടുകള്‍ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനെയും പറ്റി വ്യക്തമാക്കുകയായിരുന്നു സുനിധി.

ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച് ഏതാനും വര്‍ഷങ്ങള്‍ സുനിധി ഐറ്റം സോങ്ങുകളില്‍ ഒട്ടേറെ ഹിറ്റുകള്‍ സൃഷ്ടിച്ചിരുന്നു. ഐറ്റം സോങ്ങുകളുടെ “റാണി”യെന്ന വിശേഷണവും സുനിധിയെ വൈകാതെ തേടിയെത്തി. 2010ല്‍ ഇറങ്ങിയ തീസ് മാര്‍ ഖാനിലെ ‘ഷീല കി ജവാനി’, 2003ല്‍ ഇറങ്ങിയ മുന്നാഭായി എംബിബിഎസ് എന്ന ചിത്രത്തിലെ ‘ദേഖ് ലേ’, 2000ല്‍ ഇറങ്ങിയ ഫിസയിലെ ‘മെഹബൂബ് മേരെ’ തുടങ്ങിയ ഐറ്റം സോങ്ങുകള്‍ ഹിറ്റ്ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. ‘ പത്തു പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഞാന്‍ ഐറ്റം നമ്പറുകള്‍ക്കു വേണ്ടി പാടിയത്. അവ വന്‍ ഹിറ്റായതില്‍ അഭിമാനവുമുണ്ട്. എന്നാല്‍ അത് പാടിയില്ലായിരുന്നുവെങ്കില്‍ എനിക്ക് ഇന്ന് ഈ നിലയിലിരിക്കാന്‍ സാധിക്കുമായിരുന്നില്ല. അതൊക്കെ ടൈപ്പ്കാസ്റ്റിങ്ങിന്‌റെ ഭാഗമാണ്’ സുനിധി പറയുന്നു.

കരിയറിന്‌റെ തുടക്കത്തില്‍ അതു സംഭവിച്ചുവെങ്കിലും വൈവിധ്യമുള്ള പാട്ടുകളിലേക്ക് ശ്രദ്ധതിരിയ്ക്കാന്‍ സുനിധി തീരുമാനിക്കുകയായിരുന്നു. ഐറ്റം സോങ്ങുകളുടെ ‘കൂട്ടിലട’യ്ക്കപ്പെടാതിരിയ്ക്കാനുള്ള ഉറച്ച തീരുമാനമായിരുന്നു അത്. ‘ആ തീരുമാനത്തിനു ശേഷമാണ് എനിക്ക് 2012ലെ ബര്‍ഫി എന്ന ചിത്രത്തില്‍ ‘ക്യോന്‍’ എന്ന പാട്ടുപാടാന്‍ അവസരം ലഭിച്ചത്. ഞാന്‍ നേരത്തെ ചെയ്തതില്‍ നിന്നും വ്യത്യസ്ഥമായിരുന്നതിനാല്‍ പ്രേക്ഷകര്‍ക്കിടയില്‍ എന്‌റെ ഇമേജ് തന്നെ മാറി. അതിനാല്‍ തന്നെ ഇനി പഴയ ഇമേജിലേക്ക് തിരിച്ചു പോകുവാന്‍ താല്‍പര്യമില്ല. വൈവിധ്യമുള്ള പാട്ടുകള്‍ പാടിക്കൊണ്ട് പ്രേക്ഷകര്‍ക്കിടയിലും സിനിമാലോകത്തും എന്‌റെ പ്രതിഭയ്ക്ക് മാറ്റുകൂട്ടണമെന്നാണ് ആഗ്രഹം’ സുനിധി പറയുന്നു.

സ്ത്രീയേ ഒരു ‘ലൈംഗിക ഉപകരണ’മായി ചിത്രീകരിക്കുന്ന ഗാനങ്ങള്‍ താനിനി പാടില്ല. കഴിഞ്ഞ രണ്ടു വര്‍ഷമായി ഞാന്‍ ഇത്തരം പാട്ടുകള്‍ പൂര്‍ണമായി നിര്‍ത്തിയിരിക്കുകയാണ്. ഒരു സ്ത്രീയെന്ന നിലയില്‍ ഞാന്‍ ഇത്തരം പാട്ടുകളില്‍ നിന്ന് മാറിനില്‍ക്കുകയാണ്. അത്തരം ഗാനങ്ങള്‍ പാടുന്നത് ശരിയല്ലെന്നും സുനിധി പറയുന്നു. ഈ വര്‍ഷം ജനുവരി ഒന്നിനാണ് സുനിധിയ്ക്കും ഭര്‍ത്താവും സംഗീതസംവിധായകനുമായ ഹിതേഷ് സോണിയ്ക്കിനും
ആണ്‍ കുഞ്ഞ് പിറന്നത്.

shortlink

Related Articles

Post Your Comments


Back to top button