മുംബൈ : കത്വ റേപ്പ് കേസില്‍ ബോളിവുഡ് താരങ്ങള്‍ വളരെ രോഷാകുലരായാണ് പ്രതികരിച്ചത്. പലരും ആശങ്ക പ്രകടിപ്പിച്ചു.
ബോളിവുഡിലെ പ്രമുഖ താരങ്ങളിലൊരാളായ മല്ലിക ഷെരാവത് കത്വ ബലാത്സംഗക്കേസില്‍ പ്രതികരിച്ചത് ഇങ്ങനെ. രാജ്യത്തെ ഞെട്ടിച്ച കൊച്ചു കുഞ്ഞിനെ കുരുതി കൊടുത്ത ബലാത്സംഗ കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ അങ്ങേയറ്റം ഞെട്ടലും ആശങ്കയും ഉളവാക്കുന്നതായി അവര്‍ പറഞ്ഞു.
സ്ത്രീകളും കുട്ടികളും ഈ രാജ്യത്ത് സുരക്ഷിതരല്ല. പല മതപരമായ ഇന്‍സ്റ്റിറ്റിയൂഷനുകളിലും ലൈംഗിക ചൂഷണം നടക്കുന്നതായും അവര്‍ പറഞ്ഞു.
രാജ്യത്തെ രാഷ്ട്രീയ നേതാക്കള്‍ വോട്ടിനു വേണ്ടിയും തെരഞ്ഞെടുപ്പില്‍ അവരെ ജയിപ്പിക്കുന്നതിനു വേണ്ടിയും ജനങ്ങളെ സമീപിയ്ക്കുന്നു. ജയിച്ചു കഴിഞ്ഞാല്‍ ജനപ്രതിനിധികള്‍ക്ക് എന്തുമാകാം എന്ന ചിന്തയാണ്. ഉന്നാവോ ബലാത്സംഗ കേസ് അതിനു തെളിവാണെന്നും അവര്‍ പറഞ്ഞു. ഇവര്‍ക്ക് നിയമത്തെ ഭയക്കേണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടി.
ഹിന്ദു-മുസ്ലിം എന്നത് എന്താണെന്ന് ആ എട്ടുവയസുകാരിയ്ക്ക് അറിയാമോ ? എന്തുകൊണ്ടാണ് ബലാത്സംഗ കേസിലെ പ്രതികള്‍ക്ക് വധശിക്ഷയ്ക്ക് വിധിയ്ക്കുന്ന നിയമം കൊണ്ടുവരാത്തത്. ഇനിയും ഇതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിയ്ക്കും.
ഇതിന് മുമ്പ് നിര്‍ഭയ സംഭവം ഉണ്ടായപ്പോഴും വലിയ പ്രതിഷേധമായിരുന്നു. എന്നാല്‍ ആ പ്രതിഷേധങ്ങള്‍ കൊണ്ട് എന്ത് നേടിയെന്നും അവര്‍ ചോദിച്ചു. ഇനിയും നിര്ഭയസംഭവങ്ങള് രാജ്യത്ത് അരങ്ങേറികൊണ്ടിരിക്കുന്നു. കുറ്റവാളികള്‍ക്കെതിരെ വധശിക്ഷ കൊണ്ടുവന്നാല്‍ താന്‍ അതിനെ ധീരമായി പിന്തുണയ്ക്കുമെന്നും അവര്‍ പറഞ്ഞു.
Post Your Comments