ബാലതാരമാകേണ്ട പ്രായത്തില്‍ ഈ പ്രതിഭയെത്തിയത് നായികാ പദവിയില്‍!! ചിത്രമോ..സൂപ്പര്‍ ഹിറ്റ്. മഹാരാഷ്ടയിലെ അക്ലുജില്‍ നിന്നാണ് പുതിയ താരോദയം. 2016ല്‍ പുറത്തിറങ്ങിയ മറാഠി ചിത്രമായ ‘സൈറത്തി’ല്‍ അഭിനയിക്കുമ്പോള്‍ റിങ്കു രാജ്ഗുരുവിന് പ്രായം വെറും പതിനഞ്ച് !! പത്താം ക്ലാസ് വിദ്യാര്‍ഥിയായ റിങ്കു അഭിനയിച്ച “സൈറത്ത്” ബോക്സോഫീസില്‍ വന്‍ വിജയമാണ് നേടിയത്. നാലു കോടി രൂപ ബഡ്ജറ്റില്‍ നിര്‍മ്മിച്ച ചിത്രം വാരിക്കൂട്ടിയത് 110 കോടി രൂപ.
നാഗ്രാജ് മഞ്ജുളെയാണ് ചിത്രം സംവിധാനം ചെയ്തത്. സൈറത്തിന്റെ കന്നഡ പതിപ്പിലും റിങ്കു അഭിനയിച്ചു കഴിഞ്ഞു. “മനസു മല്ലിഗൈ” എന്നാണ് കന്നഡ പതിപ്പിന്റെ പേര്. മഹാരാഷ്ട്രയിലെ ഗ്രാമത്തില്‍ കഴിഞ്ഞിരുന്ന റിങ്കുവിനെ സംവിധായകന് സിനിമ ചിത്രീകരണത്തിനായി ഇവിടെ വന്നപ്പോള്‍ പരിചയപ്പെടുകയായിരുന്നു. ഇതാണ് റിങ്കുവിന്റെ ജീവിതം മാറ്റിമറിച്ചത്. അടുത്ത പ്രോജക്ടുകള്‍ക്ക് വേണ്ടിയുള്ള തയാറെടുപ്പിലാണ് റിങ്കുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
.
Post Your Comments