
2017 തരംഗമായ ഡിസ്പാസിറ്റോയെന്ന ഗാനത്തിന് ചുവടുവെച്ചിരിക്കുകയാണ് പാക് തരാം ഐഷാ ഖാനും ഭർത്താവ് മേജർ ഉഖ്‌ബാദ് ഖാനും. വിവാഹ ചടങ്ങിനിടെയാണ് ദമ്പതികൾ ഗാനത്തിന് ചുവടുവച്ചത്. അതിമനോഹരമായി ഡിസ്പാസിറ്റോയെന്ന പ്രശസ്‌ത ഗാനത്തിന് ചുവടുവെച്ച ദമ്പതികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
നവദമ്പതികളുടെ തകർപ്പൻ പെർഫോമെൻസിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഡിസ്പേസ്റ്റോയെന്ന ഗാനത്തിന് ഇതിന് മുൻപും ധാരാളം പേര് ചുവടുകൾ വെച്ചിട്ടുണ്ട്…ഈ ഗാനത്തിന്റെ എല്ലാ വീഡിയോയ്ക്കും മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചിരുന്നത്. ഏറ്റവും ഒടുവിൽ പാക് താരത്തിന്റെ വീഡിയോയ്ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
Post Your Comments