ചിട്ടയായ ഭക്ഷണ ക്രമമാണ് ഒരു മനുഷ്യന്റെ ആരോഗ്യത്തെ സംബന്ധിക്കുന്ന പ്രധാന കാര്യങ്ങളില്‍ ഒന്ന്. തെലുങ്ക് സൂപ്പര്‍ താരം റാണ ദഗ്ഗുബട്ടിയുടെ പ്രേക്ഷകരുടെ ആഹാരകാര്യത്തിലെ ദിനചര്യ ആരെയും അതിശയിപ്പിക്കുന്നതാണ്. സാധ്യമാകുമെങ്കില്‍ നല്ല ആരോഗ്യത്തിനായി നിങ്ങള്‍ക്കും അത് അനുകരിക്കാം.
തെലുങ്ക് സൂപ്പര്‍ താരം റാണ ദഗ്ഗുബട്ടിയുടെ ഭക്ഷണ രീതി ഇങ്ങനെ
വലിയ ബൗൾ നിറയെ നട്സ് തൂകിയ ഓട് മീൽ, എട്ട് മുട്ടയുടെ വെള്ള, അഞ്ച് സ്ലൈസ് ബ്രൗൺ ബ്രെഡ്, വേവിച്ച പച്ചക്കറികൾ, അര മുറി പപ്പായ ഇത്രയുമാണ് റാണയുടെ പ്രഭാത ഭക്ഷണം, അതിനു ശേഷം 11 മണി ആകുമ്പോള്‍ പ്രോട്ടീൻ ഷേക്കും ഫ്രൂട്ട് ജ്യൂസും കഴിക്കും. പിന്നീടു വൈകുന്നേരത്താണ് ഭക്ഷണം നാലു സ്ലൈസ് ബ്രൗൺ ബ്രെഡും നാല് ഏത്തപ്പഴം പുഴുങ്ങിയതുമാണ് വൈകുന്നേര ഭക്ഷണം. ഗ്രിൽഡ് ഫിഷ്, വേവിച്ച പച്ചക്കറി, ഫ്രൂട്ട് ജ്യൂസ്, ഡ്രൈ ഫ്രൂട്ട്, ഒരു വലിയ പ്ലേറ്റ് സാലഡ്, മുട്ടയുടെ വെള്ള, മുളപ്പിച്ച പയർ എന്നിവയാണ് രാത്രി ഭക്ഷണം.
Post Your Comments