BollywoodGeneralNEWS

ആതിരപ്പള്ളി വെള്ളച്ചാട്ടം സൂപ്പര്‍ താരത്തെ വിറപ്പിച്ചു; ലൊക്കേഷനില്‍ നിന്ന് ഷാരൂഖിന്‍റെ ഒളിച്ചോട്ടം

ഷാരൂഖ്‌ ഗംഭീരമായ ഒരു പെര്‍ഫോമര്‍ മാത്രമല്ല അതിലുപരി ഒരു മുങ്ങല്‍ വിദഗ്ദ്ധന്‍ കൂടിയാണ്, അത് ദൃഡപ്പെടുത്തുന്നതാണ് പുതിയ വാര്‍ത്ത സംഗതി എന്തെന്നാല്‍ ആതിരപ്പള്ളിയിലെ വെള്ളച്ചാട്ടം ഭയന്ന് ലൊക്കേഷനില്‍ നിന്ന് എസ്കേപ്പ് ആയിരിക്കുകയാണ് താരം.

‘ദില്‍സേ’ എന്ന ചിത്രത്തിനിടെയായിരുന്നു സംഭവം. ദില്‍സേയില്‍ നൃത്ത സംവിധായികയായി പ്രവര്‍ത്തിച്ച സംവിധായിക കൂടിയായ ഫറ ഖാനാണ് ഇത് വെളിപ്പെടുത്തിയത് . സിനിമയുടെ ഗാന ചിത്രീകരണത്തിനിടെ ആതിരപ്പള്ളി വെള്ളച്ചാട്ടം കണ്ടു ഷാരൂഖ്‌ ഭയപ്പെട്ടെന്നും, ഫറ ചിരിയോടെ പറയുന്നു. 25 വര്‍ഷത്തിനിടെ ആദ്യമായി ഷാരൂഖ്‌ ഷൂട്ടിങ്ങിന് എത്തിയില്ല. വനത്തിലൂടെ ഡ്രൈവ് ചെയ്തപ്പോള്‍ വഴി തെറ്റിയെന്നായിരുന്നു ഷാരൂഖിന്റെ വിശദീകരണമെന്നും സന പറയുന്നു. 1998-ല്‍ പുറത്തിറങ്ങിയ മണിരത്നം സംവിധാനം ചെയ്ത ദില്‍സേ ബോക്സോഫീസില്‍ വലിയ വിജയം നേടിയ ചിത്രമാണ്.

shortlink

Related Articles

Post Your Comments


Back to top button