ബോളിവുഡിലെ വിവാദ നായകന്‍ സല്‍മാന്‍ഖാന്‍ ക്രോണിക് ബാച്ചിലര്‍ ആണ്. നിരവധി പ്രണയ ബന്ധങ്ങളിലൂടെ ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഈ താരത്തിന്റെ പ്രണയ പരാജയത്തിന്റെ കാരണങ്ങള്‍ തുറന്നു പറയുകയാണ് നടി ശ്വേതാ മേനോന്‍.
കാമുകിമാരില്‍ അമ്മയെ തിരയുന്നതാണ് സല്‍മാന്റെ പ്രണയനഷ്ടങ്ങള്‍ക്ക് കാരണമെന്നാണ് ശ്വേത പറയുന്നത്. പല പ്രണയങ്ങളും സല്‍മാന്റെ ഈ സ്വഭാവത്തിലൂടെയാണ് തകര്‍ന്നത്. സല്‍മാന്‍ നല്ല മനുഷ്യനാണെന്നും അദ്ദേഹം തെറ്റിദ്ധരിപ്പിക്കപ്പെടുകയായിരുന്നെന്നും ശ്വേത പറഞ്ഞു. സല്‍മാനുമായി നല്ല സുഹൃത്തുക്കളായിരുന്നെന്നും തന്റെ ശരീരത്തില്‍ ഒരു ചെറുപ്പക്കാരന്‍ മദ്യം ഒഴിച്ചതിന് അയാളെ ഇടിക്കാന്‍ വരെ ഒരുങ്ങിയിട്ടുണ്ടെന്നു താരം കൂട്ടിച്ചേര്‍ത്തു. മധു കെ മേനോന്‍ തയാറാക്കിയ ശ്വേതയുടെ അനുഭവക്കുറിപ്പിലാണ് സല്‍മാനുമായുള്ള സൗഹൃദത്തെക്കുറിച്ച് പറയുന്നത്.
ഡാന്‍സ് ചെയ്യുന്നതിനിടെ ഒരു ചെറുപ്പക്കാരന്‍ എന്റെ ദേഹത്ത് മദ്യം തെറിപ്പിച്ചു; നടി ശ്വേതാ മേനോന്‍
Post Your Comments