വമ്പന്‍ ട്വിസ്റ്റുമായി കുഞ്ഞാലി മരയ്ക്കാര്‍; ഉപേക്ഷിച്ച കുഞ്ഞാലി മരയ്ക്കാര്‍ ആരുടേത്?

ഇതിഹാസ നായകന്‍ കുഞ്ഞാലി മരയ്ക്കാരുടെ പേരില്‍ സിനിമ വരുന്നുവെന്ന വാര്‍ത്ത ആരാധകര്‍ സന്തോഷത്തോടെയാണ് കേട്ടത്.സന്തോഷ്‌ ശിവന്‍ സംവിധം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി കുഞ്ഞാലി മരയ്ക്കാരായി എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മോഹന്‍ലാല്‍- പ്രിയദര്‍ശന്‍ ടീമിന്റെ കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിന്റെ പ്രഖ്യാപനം എത്തിയതോടെ ആരാധകര്‍ ശരിക്കും അതിശയിച്ചു, ആദ്യമേത് കുഞ്ഞാലി മരയ്ക്കാര്‍ സ്ക്രീനിലെത്തുമെന്നായിരുന്നു ആരാധകരുടെ പ്രധാന ചര്‍ച്ച.

മമ്മൂട്ടി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് താന്‍ എട്ടു മാസത്തെ സമയം നല്‍കുന്നുവെന്നും അല്ലാത്ത പക്ഷം മോഹന്‍ലാല്‍ നായകനായ കുഞ്ഞാലി മരയ്ക്കാരുമായി താന്‍ മുന്നോട്ട് പോകുമെന്നും പ്രിയദര്‍ശന്‍ അറിയിച്ചിരുന്നു, ഇപ്പോഴിതാ സന്തോഷ്‌ ശിവന്‍ തന്റെ പുതിയ ചിത്രം കുഞ്ഞാലി മരയ്ക്കാര്‍ അല്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ്, ഏറ്റവും പുതിയ ചിത്രം ‘സിന്‍’ ആണെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ പ്രഖ്യാപിച്ചതോടെ മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാര്‍ ഉപേക്ഷിച്ചു കാണുമോ എന്നതാണ് ആരാധകരുടെ സംശയം.

Share
Leave a Comment