CinemaGeneralLatest NewsMollywoodMovie GossipsNEWSWOODs

മമ്മൂട്ടി ഇത്തവണ വിഷു ആഘോഷിച്ചത് വിളമ്പുകാരനായി; ആവേശത്തോടെ ആരാധകര്‍

ഇത്തവണത്തെ വിഷു വ്യത്യസ്തമാക്കി നടന്‍ മമ്മൂട്ടി. ഒരു വിളമ്പുകാരനായിട്ടാണ് മമ്മൂട്ടി ഇത്തവണ വിഷു ആഘോഷിച്ചത്. ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന സിനിമ സെറ്റിലായിരുന്നു മമ്മൂട്ടിയും സഹപ്രവര്‍ത്തകരും ഇത്തവണ വിഷു ആഘോഷിച്ചത്. ഷൂട്ടിംഗ് സെറ്റില്‍ സഹതാരങ്ങളുടെ കൂടെ വിഷു ആഘോഷത്തില്‍ പങ്കുചേരുകയായിരുന്നു മമ്മൂട്ടിയും.

സിനിമയുടെ അണിയറപ്രവര്‍ത്തകരാണ് സദ്യ ക്രമീകരിച്ചത്. ഊണിന് സമയപ്പോള്‍ നായിക അനുസിത്താര, കൃഷ്ണപ്രസാദ്, സംവിധായകന്‍ സേതു തുടങ്ങിയവര്‍ ഭക്ഷണം കഴിക്കാനായിരുന്നു. ഇവര്‍ക്ക് സദ്യവിളമ്പിയത് മമ്മൂട്ടിയും ലാലും അലക്സും ചേര്‍ന്നാണ്.

ഊണ് വിളമ്പിയതിനു ശേഷം മമ്മൂട്ടിയും ഇവരുടെ കൂടെയിരുന്ന് സദ്യയുണ്ടു. തിരക്കഥാകൃത്ത് സേതുവിന്റെ ആദ്യ സംവിധാന സംരംഭമാണ് കുട്ടനാടന്‍ ബ്ലോഗ്. സേതു തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ ഓണത്തിന് തിയേറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments


Back to top button