ഓരോരുത്തര്‍ക്കും വിശ്വാസങ്ങള്‍ പലതാണ്. എന്നാല്‍ വിവാഹ, പ്രണയ ബന്ധങ്ങളുടെ പേരില്‍ പലരും മതം മാറിയിട്ടുണ്ട്. ഹിന്ദു, ഇസ്ലാം, ക്രിസ്ത്യന്‍ മതങ്ങളിലേയ്ക്ക് നിരവധി താരങ്ങള്‍ മാറിയിട്ടുണ്ട്. മുസ്ലീം മതം സ്വീകരിച്ച ചില താരങ്ങളെ പരിചയപ്പെടാം
ഹേമ മാലിനി
ബോളിവുഡിലെ എക്കാലത്തെയും ഹിറ്റ് നായിക ഹേമമാലിനി വിവാഹ ശേഷം ഇസ്ലാം മതം സ്വീകരിച്ച വ്യക്തിയാണ്. നടന്‍ ധര്‍മ്മേന്ദ്രയാണ് ഹേമമാലിനിയുടെ ഭര്‍ത്താവ്. ഇരുവരും ഒരുമിച്ചാണ് ഇസ്ലാം മതത്തിലേയ്ക്ക് ചേക്കേറിയത്.
ശര്‍മിള ടാഗോര്‍
മന്‍സൂര്‍ അലിഖാന്‍ പടൌടിയെ വിവാഹം ചെയ്ത നടി ശര്‍മിള ടാഗോര്‍ ഇസ്ലാം മതതം സ്വീകരിച്ചു. മതം മാറിയ ശേഷം അവരുടെ പേര് ആയിഷ സുല്‍ത്താന എന്നായിരുന്നു. ഇരുവര്‍ക്കും മൂന്ന് മക്കളുണ്ട്. ബോളിവുഡിലെ സൂപ്പര്‍ താരം സെയിഫ് അലിഖാന്‍, സബ അലിഖാന്‍, സോഹ അലിഖാന്‍
മോണിക
പ്രശസ്ത തെന്നിന്ത്യന്‍ താരം മോണിക തന്റെ മതം മാറ്റം ആരാധകരെ അറിയിച്ചത് ഒരു പത്ര സമ്മേളനത്തിലൂടെയാണ്. മോണിക ഇസ്ലാം മതം സ്വീകരിച്ചതോടെ റെഹിമ എന്ന പേരിലാണ് അറിയപ്പെടുന്നത്.
അമൃത സിംഗ്
ബോളിവുഡ് താരം സെയിഫ് അലി ഖാന്റെ മുന്‍ ഭാര്യയാണ് അമൃത സിംഗ്. ഈ വിവാഹത്തിനു വേണ്ടിയാണു ശിഖ എന്ന പേരില്‍ അമൃത ഇസ്ലാം മതം സ്വീകരിച്ചത്. ഇരുവരും ഇപ്പോള്‍ വേര്‍പിരിഞ്ഞു.
Post Your Comments