BollywoodCinema

വിവാഹ ശേഷം മക്കളില്ലാത്ത ബോളിവുഡ് ദമ്പതികൾ

വിവാഹബന്ധത്തിൽ കുട്ടികൾ വേണമെന്ന് നിർബന്ധമുണ്ടോ? സ്വയം കുട്ടികൾ വേണ്ടെന്ന് വെച്ചതും കുട്ടികളെ കിട്ടാതിരുന്നതുമായ ബോളിവുഡ് ദമ്പതികൾ ഇവരാണ്. കുട്ടികൾ ഇല്ലായെന്നത് ഇവർക്കൊരു കുറവായി തോന്നാറേയില്ല. കുട്ടികൾ ഇല്ലെന്നത് ഇവരുടെ ദാമ്പത്യ ജീവിതത്തെ ഒരു രീതിയിലും ബാധിക്കുന്നുമില്ലെന്ന് ദമ്പതികൾ പറയുന്നു.

ശബാന അസിം, ജാവീദ് അക്തർ

28 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിൽ കുട്ടികൾ ഇല്ലായെന്നത് ഇരുവർക്കും ഒരു പ്രശ്‌നമല്ല. ഇരുവരും വളരെ അധികം സന്തോഷത്തിലാണ് മുന്നോട്ട് പോകുന്നത്. ഹണി ഇറാനിയുമായുള്ള ആദ്യ വിവാഹത്തിൽ ജാവീദ് അക്തറിന് രണ്ട് മക്കളുണ്ട്.

അനുപം ഖേർ , കിറോൺ ഖേർ

1985ലായിരുന്നു അനുപമയും കിറോണും വിവാഹിതരായത്. ഇരുവരും തമ്മിലുള്ള സുഹൃദ ബന്ധം ഒടുവിൽ വിവാഹത്തിൽ എത്തുകയായിരുന്നു. ആദ്യവിവാഹത്തിൽ അനുപമിന്‌ കുഞ്ഞുണ്ടായിരുന്നു. രണ്ടാം വിവാഹത്തിൽ ഒരു കുഞ്ഞിനായി ഒരുപാട് ആഗ്രഹിച്ചിരുന്നെങ്കിലും. ദമ്പതികൾക്ക് കുട്ടികൾ ഉണ്ടായില്ല.

മധുബാല കിഷോർ കുമാർ

1960ലാണ് പാട്ടുകാരനായ കിഷോർ കുമാറിനെ മധുബാല വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. വിവാഹ ശേഷം ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് മധുബാല മരിക്കുകയായിരുന്നു.

ദിലീപ് കുമാർ , സൈറ ഭാനു

1966ലാണ് ഇരുവരും തമ്മിൽ വിവാഹിതരായത്. ഏറെ നാൾ നീണ്ട ദാമ്പത്യ ജീവിതമാണ് ഇരുവരും തമ്മിലുള്ളത്. ഒരു കുഞ്ഞില്ലെന്ന കുറവ് ഒരിക്കലും ഇവരുടെ ബന്ധത്തെ ബാധിച്ചിട്ടില്ല.

ആശാ ഭോസ്‌ലെ, ആർ.ഡി ബർമൻ

ആശയും ഭർമനും 1980ലാണ് വിവാഹിതരായത്. ആദ്യ വിവാഹത്തിൽ ആശയ്ക്ക് മൂന്ന് കുട്ടികളുണ്ട്. എന്നാൽ രണ്ടാം ബന്ധത്തിൽ ഇവർക്കൊരു കുഞ്ഞിനെ കിട്ടിയില്ല.

shortlink

Post Your Comments


Back to top button