CinemaGeneralIndian CinemaKollywoodLatest NewsNEWSWOODs

സിനിമകള്‍ മുടങ്ങിക്കിടക്കുന്നു; ദേഷ്യം പരസ്യമായി പ്രകടിപ്പിച്ച് അരവിന്ദ് സ്വാമി

തെന്നിന്ത്യന്‍ താരങ്ങള്‍ നിരാശയിലാണ്. കാരണം കഴിഞ്ഞ ഒരു മാസമായി തുടരുന്ന സിനിമാ സമരം ഇതുവരെയും ഒത്തു തീര്‍പ്പില്‍ എത്തിയിട്ടില്ല. ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ ഫീസ് കൂട്ടിയതില്‍ പ്രതിഷേധിച്ച്‌ തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രഖ്യാപിച്ച സമരം സിനിമകളെയും താരങ്ങളെയും ഒരുപോലെ ബാധിച്ചിരിക്കുകയാണ്.  എന്നാല്‍ ഈ വിഷയത്തില്‍ തന്റെ നിരാശയും ക്ഷോഭവും പരസ്യമായി തന്നെ പ്രകടിപ്പിച്ചിരിക്കുകയാണ് നടന്‍ അരവിന്ദ് സ്വാമി.

“സത്യം പറയാമല്ലോ. ഈ സമരം ശരിക്കും മടുത്തു. ജോലിയില്‍ തിരിച്ചെത്തണമെന്നാണ് ആഗ്രഹം. അനുരഞ്ജന ചര്‍ച്ചയുടെ പുരോഗതിയെക്കുറിച്ച്‌ ഒരു ധാരണയുമില്ല. എല്ലാവര്‍ക്കും ഉടനെ ജോലിയില്‍ തിരിച്ചെത്താന്‍ കഴിയുമെന്നും നല്ല സിനിമകള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നും മാത്രമാണ് പ്രതീക്ഷ. ആയിരക്കണക്കിന് ആളുകളെയാണ് ഇത് ബാധിച്ചിരിക്കുന്നത്. പെട്ടന്നുള്ള പരിഹാരമാണ് ആവശ്യം”-അരവിന്ദ് സ്വാമി ട്വിറ്ററില്‍ കുറിച്ചു.

ചെക്ക ചിവന്ത വാനം, നരകശൂരന്‍, ഭാസ്‌ക്കര്‍ ഒരു റാസ്‌ക്കല്‍ തുടങ്ങിയവയാണ് അരവിന്ദ് സ്വാമിയുടെ മുടങ്ങിക്കിടക്കുന്ന ചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button