താര സുന്ദരികള്‍ ഇപ്പോള്‍ മത്സരത്തിലാണ്. അഭിനയത്തിലെ മത്സരത്തിനു പിന്നാലെ സിനിമയുടെ പിന്നണി മേഖലയിലേയ്ക്ക് കടക്കുകയാണ് താരങ്ങള്‍. ബോളിവുഡ് താരങ്ങളായ അനുഷ്ക ശര്‍മ്മയ്ക്കും പ്രിയങ്ക ചോപ്രയ്ക്കും പിന്നാലെ ദീപിക പദുക്കോണും സിനിമ നിര്‍മാണത്തിലേക്ക് കടക്കുന്നു. സ്വന്തം പ്രൊഡക്ഷന്‍ കമ്പനിക്കായുള്ള ഒരുക്കങ്ങളിലാണ് താരമെന്നും ഇടന്‍ തന്നെ ദീപിക നിര്‍മാണ രംഗത്തേക്ക് എത്തുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ ഇറങ്ങാനിരിക്കുന്ന ദീപിക ചിത്രം തന്നെയായിരിക്കും താരം ആദ്യമായി നിര്‍മ്മിക്കുകയെന്നും വാര്‍ത്തകളുണ്ട്.
തന്റെ നിര്‍മാണ സ്വപ്നങ്ങളെകുറിച്ച് മുന്‍പും താരം വെളിപ്പെടുത്തിയിട്ടുണ്ട്. തനിക്ക് നിര്‍മാണത്തിലേക്ക് കടക്കാന്‍ താത്പര്യമുണ്ടെന്നും പണം സമ്പാദിക്കാനല്ല താന്‍ നിര്‍മാണരംഗത്തേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നതെന്നും 2015 ല്‍ പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ദീപിക പറഞ്ഞിരുന്നു.
കന്യകാത്വം വിൽപ്പനയ്ക്കൊരുങ്ങി മറ്റൊരു മോഡൽ കൂടി രംഗത്ത്
Post Your Comments