CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

ഈ സംഘടന ദിലീപിനെ നേരിടാൻ വേണ്ടി മാത്രമുള്ളതോ? വിമര്‍ശനവുമായി സംവിധായകന്‍

കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തോടെ സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്ക് നേരെ ശബ്ദമുയര്‍ത്താന്‍ ആരംഭിച്ച വനിതാ കൂട്ടായ്മയാണ്  വുമൻ ഇൻ കലക്ടീവ്. എന്നാല്‍ മലയാളസിനിമയിലെ വനിതാ സംഘടനയക്കെതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകനും നടനുമായ ആലപ്പി അഷ്റഫ് രംഗത്ത്. ഇന്ത്യയിൽ അതിക്രൂരമായ രണ്ട് പീഡനങ്ങൾ നടന്നിട്ടും അത് അറിഞ്ഞില്ലേ എന്നും, ഈ സംഘടന ദിലീപിനെ നേരിടാൻ വേണ്ടി മാത്രമുള്ളതാണോയെന്നും ആലപ്പി അഷ്റഫ് ചോദിക്കുന്നു.

അദ്ദേഹത്തിന്റെ കുറിപ്പ്

‘ഉന്നവയിലെയും കഠ്‌വയിലെയും പീഡനങ്ങൾ WCC അറിഞ്ഞില്ലേ ? 8 വയസ്സുകാരിയെ 8 ദിവസം കൊണ്ട് ഇഞ്ചിഞ്ചായ്, അതിക്രൂരമായ് നിരവധി പേർ നിരവധി തവണ മാനഭംഗപ്പെടുത്തി. അവസാനം കല്ലുകൊണ്ടു തലക്കടിച്ചു കൊന്നത്. ലോകംം മുഴുവൻ ഈ ക്രൂരതയ്ക്കെതിരെ ശബ്ദമുയർത്തിയിട്ടും WCC എന്ന സംഘടനക്ക് ഒന്നും പറയാനില്ലേ.. ഒരു വരി പ്രതിഷേധം…?

ഒരുപക്ഷേ ഐക്യരാഷ്ട്ര സംഘടനാ തലവൻ, ‘ഭയാനകം അതിക്രൂരം’ എന്നു അപലപിച്ചത് അവർക്കു വേണ്ടിയാണന്ന് കരുതിക്കാണും…അല്ലങ്കിൽ ദളിതരും ന്യൂനപക്ഷവും സംഘടനയിൽ ഇല്ലാത്തത് കൊണ്ടാണോ എന്നറിയില്ല. അതുമല്ലെങ്കിൽ ഈ സംഘടന ദിലീപിനെ നേരിടാൻ വേണ്ടി മാത്രമുള്ളതാണോ എന്നും അറിയില്ല..

സഹോദരിമാരെ ഇനിയും നിങ്ങൾക്ക് പ്രതികരിക്കാൻ സമയമുണ്ട്.. അല്ലെങ്കിൽ WCC എന്ന സംഘടന വെറും വെയ്സ്റ്റ് സിനിമ സെലിബ്രിറ്റിസ് എന്ന അർത്ഥത്തിലായിപ്പോകില്ലേ.. .?’

‘രാവിലെ അവര്‍ അമ്മേ എന്നു വിളിക്കും, രാത്രി കൂടെ കിടക്കാന്‍ ക്ഷണിക്കും’; ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ വെളിപ്പെടുത്തലില്‍ ഞെട്ടലോടെ സിനിമാ ലോകം

shortlink

Related Articles

Post Your Comments


Back to top button