ബോളിവുഡിന്റെ ചരിത്രത്തിലെ വിവാദതാരങ്ങളിൽ ഒരാളാണ് സഞ്ജയ് ദത്ത്. 1993 ലെ മുംബൈ സ്ഫോടനക്കേസില്‍ 6 വര്‍ഷം ജയില്‍ ശിക്ഷ ലഭിച്ചതുൾപ്പെടെയുള്ള കേസുകളിൽ സഞ്ജയ് പ്രതിയായിരുന്നു. 1990 കളിലെ ഹിറ്റ് ജോഡികളായിരുന്നു സഞ്ജയ് ദത്തും മാധുരിയും. 90 ൽ പുറത്തിറങ്ങിയ സാജൻ എന്ന ചിത്രത്തിനുശേഷമാണ് ഇരുവരും തമ്മിൽ പ്രണയത്തിലാവുന്നത്. മാധ്യമങ്ങളുടെ കണ്ണുവെട്ടിക്കാൻ സാജന്റെ വിജയാഘോഷവേളയിൽ സഞ്ജയ്യും മാധുരിയും മുഖത്തോടുമുഖംപോലും നോക്കിയിരുന്നില്ല.
അഭിമുഖങ്ങളിൽ ഇരുവരും പരസ്പരം പുകഴ്ത്താൻ ആരംഭിച്ചതോടെയാണ് ഇവരുടെ പ്രണയം പുറംലോകം മനസിലാക്കിയത്. ഇരുവരും തമ്മിലുളള ബന്ധത്തിൽ മാധുരിയുടെ പിതാവ് എതിർപ്പ് പ്രകടിപ്പിച്ചുവെങ്കിലും നടി അതു ചെവി കൊണ്ടിരുന്നില്ലെന്നും ഗോസിപ്പുകൾ ഉണ്ടായിരുന്നു. മാധുരിയെ വിവാഹം കഴിക്കാൻ ഭാര്യയെ സഞ്ജയ് ഡിവോഴ്സ് ചെയ്യുമെന്നുവരെ വാർത്തകൾ പ്രചരിച്ചു.
ബോളിവുഡ് നടിയായ റിച്ച 1987 ലാണ് സഞ്ജയ് ദത്തിനെ വിവാഹം ചെയ്യുന്നത്. മസ്തിഷ്കത്തിലെ അര്‍ബുദത്തിന് അമേരിക്കയില്‍ ചികിത്സ തേടിയിരിക്കുകയായിരുന്നു അവര്‍. വാർത്ത അറിഞ്ഞ ഉടൻ തന്നെ റിച്ച ഇന്ത്യയിലേക്ക് തിരിച്ചു. എന്നാൽ സഞ്ജയ് അവരെ കാണാൻ കൂട്ടാക്കിയില്ല.
പിന്നീട് ചികിത്സക്കായി മകള്‍ക്കൊപ്പം ഇന്ത്യവിട്ട റിച്ച മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മുംബൈയില്‍ എത്തി. എന്നാൽ സഞ്ജയ് ദത്ത് വിവാഹമോചന ഹർജി ഫയൽ ചെയ്തു. ഇത് റിച്ചയെ മാനസികമായി തകര്‍ത്തു. 1993 ല്‍ അര്‍ബുദം രൂക്ഷമാവുകയും ചെയ്തു. 1996ൽ ന്യൂയോർക്കിൽവച്ചുതന്നെ റിച്ച അന്തരിച്ചു. 1993 ൽ മുംബൈ സ്ഫോടനക്കേസിൽ സഞ്ജയ് ദത്ത് അറസ്റ്റിലായതോടെ മാധുരി ഈ ബന്ധത്തിൽനിന്നും അകലുകയായിരുന്നു. പിന്നീട് 1999 ൽ ലൊസാഞ്ചൽസിൽ താമസക്കാരനായ ഡോ.ശ്രീറാം മാധവിനെ മാധുരി വിവാഹം ചെയ്യുകയും ചെയ്തു.
Post Your Comments