
ഏതു വേഷങ്ങളും ഗംഭീരമാക്കുന്ന നടി കെപിഎസി ലളിത ജീവിതത്തിന്റെ യാത്രയില്‍ നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് നടന്നു കയറിയത്. കെപിഎസി ലളിതയുടെ മകനായ നടന്‍ സിദ്ധാര്‍ഥിന്‍റെ കാര്‍ അപകടം തന്റെ ജീവിതത്തില്‍ വലിയ ഷോക്ക് ആയിരുന്നുവെന്ന് കെപിഎസി ലളിത വ്യക്തമാക്കുന്നു.
പ്രേക്ഷകരുടെ പ്രാര്‍ത്ഥന കൊണ്ടാണ് അവന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്, മൂന്നു ദിവസം ജലപാനം ഇല്ലാതെ ഹോസ്പ്പിറ്റലില്‍ അവനു വേണ്ടി പ്രാര്‍ത്ഥിച്ചു ഇരിക്കുമ്പോള്‍ ദിലീപ് ഉള്‍പ്പടെയുള്ളവരാണ് തനിക്ക് ആശ്വാസമായതെന്നു കെപിഎസി ലളിത പറയുന്നു. നടി മഞ്ജു പിള്ള ആശുപത്രിയില്‍ തനിക്ക് കൂട്ടിരുന്നതെന്നും കെപിഎസി ലളിത പറയുന്നു. ജീവിതത്തില്‍ വരുന്ന വിഷമങ്ങളെ അതിജീവിച്ചേ മതിയാകൂ എന്നും എല്ലാത്തിനും ധൈര്യം തരുന്നത് ഈശ്വരന്‍ എന്ന ശക്തിയാണെന്നും കെ.പിഎസി ലളിത കൂട്ടിച്ചേര്‍ത്തു. ഒരു ടിവി അഭിമുഖത്തില്‍ സംസാരിക്കവേയായിരുന്നു കെ.പി.എസി ലളിതയുടെ പ്രതികരണം.
Post Your Comments