ഹൈദരാബാദ്: സിനിമാ മേഖലയിലെ പ്രമുഖ സംവിധായകനും ചലചിത്ര നിരൂപകനുമായ കാത്തി മഹേഷിനെതിരെ പീഡനആരോപണവുമായി തെലുങ്ക് നടി സുനിത രംഗത്ത്. ഒരു പ്രമുഖ ടിവി ചാനലിന്റെ കാസ്റ്റിംഗ് കൗച്ചുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ പങ്കെടുക്കവേയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു വര്‍ഷം മുന്‍പ് ഫെയ്സ് ബുക്ക് വഴിയാണ് കാത്തി മഹേഷുമായി താന്‍ സൗഹൃദത്തിലായത്. ബിഗ് ബോസില്‍ നിന്നും ഇദ്ദേഹം പുറത്താക്കപ്പെട്ട സന്ദര്‍ഭത്തില്‍ അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ താന്‍ ഫോണ്‍ ചെയ്തിരുന്നതായി സുനിത പറയുകയുണ്ടായി.
അദ്ദേഹം തന്നെ ഹൈദരാബാദിലുള്ള ഭവനത്തിലേക്ക് ക്ഷണിക്കുകയുണ്ടായി. തുടർന്ന് ഭാര്യയോട് ലഖ്നൗവിലേക്ക് പോവുകയാണെന്ന് കള്ളം പറഞ്ഞ് തന്നെ കാണാന്‍ ഹൈദരാബാദിലേക്ക് വന്നു. പിന്നീട് താനുമായി ശാരീരികമായി ബന്ധപ്പെടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു.എന്നാല്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് ബലമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതായും ഇതു കഴിഞ്ഞ് അദ്ദേഹം 500 രൂപ എറിഞ്ഞ് നല്‍കുകയുമായിരുന്നുവെന്ന് നടി വ്യക്തമാക്കി. അതേസമയം ഈ ആരോപണം നിഷേധിച്ച് കാത്തി മഹേഷ് രംഗത്തെത്തുകയുണ്ടായി.
Post Your Comments