
അടുത്തിടെ അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മൂത്ത മകൾ ജാൻവി കപൂർ തന്റെ ആദ്യ ചിത്രം ദഡക്കിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ്. അതിന്റെ വാർത്തകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നിരുന്നു. ഇപ്പോഴിതാ ശ്രീദേവിയുടെ ഇളയ മകൾ ഖുഷി കപൂർ ആരാധകരെ ആകർഷിക്കാൻ തയ്യാറെടുക്കുകയാണ്.
അതിനായി ഖുഷി ചെയ്ത ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ഇതിനോടകം വൈറലായി മാറിക്കഴിഞ്ഞു. ഖുഷിക്ക് മോഡലിങ്ങിൽ കൂടുതൽ താൽപര്യമുണ്ടെന്ന് ഒരിക്കൽ ശ്രീദേവി പറഞ്ഞിരുന്നു. താരപുതിയുടെ പുതിയ ചിത്രങ്ങൾ കണ്ട് ഭാവിയിൽ ബോളിവുഡിലേക്ക് കടന്നുവരാനിരിക്കുന്ന ഒരു താരത്തെക്കൂടി പ്രതീക്ഷിക്കുകയാണ് ആരാധകർ.
ഫെബ്രുവരി 24 നാണ് ശ്രീദേവി അന്തരിച്ചത്. ഭർത്താവ് ബോണി കപൂറും മകൾ ഖുഷിയുമൊത്ത് മോഹിത് മർവയുടെ വിവാഹത്തിന് പങ്കെടുക്കവേ ദുബായിലെ ഒരു ഹോട്ടലിലെ ബാത്ത് ടബ്ബിൽ വീണായിരുന്നു ശ്രീദേവിക്ക് മരണം സംഭവിച്ചത് . കഴിഞ്ഞ ദിവസം ശ്രീദേവിക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു.
Post Your Comments