പിന്നണി ഗായിക ആണെങ്കിലും പ്രോഗ്രാം വേദികളില്‍ നൃത്തചുവടുകള്‍ വെച്ച് സദസ്സിനെ കയ്യിലെടുക്കുന്ന താരമാണ് റിമി ടോമി, എവിടെയും ഇടിച്ച് കയറി എനര്‍ജറ്റിക് ആയി കാര്യങ്ങള്‍ പ്രസന്റ് ചെയ്യാനുള്ള തന്റേടമാണ് റിമിയെ മറ്റുള്ളവരില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്.
ഒരിക്കല്‍ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ ഷാരൂഖ് കേരളത്തിലെത്തിയപ്പോള്‍ റിമി ടോമി ഷാരൂഖിനൊപ്പം നൃത്തം വെച്ചത് അപ്രതീക്ഷിതമായിരുന്നു. ഒടുവില്‍ റിമിയെ ഷാരൂഖ് പൊക്കിയെടുക്കുകയും ചെയ്തു, അത്തരമൊരു അവസരത്തില്‍ ഷാരൂഖിന്റെ അടുത്തേക്ക് ചെന്നപ്പോള്‍ നീ ആരാണ് എന്ന് ചോദിച്ചിരുന്നേല്‍ ആകെ നാണക്കേട് ആകുമായിരുന്നുവെന്ന് ഒരു പ്രോഗ്രാം അഭിമുഖത്തിനിടെ റിമി വ്യക്തമാക്കി. ജീവിതത്തില്‍ കിട്ടിയ മറക്കാനാവാത്ത നിമിഷങ്ങളില്‍ ഒന്നായിരുന്നു അതെന്നും റിമി പറയുന്നു.
Post Your Comments