കഴിഞ്ഞ വര്‍ഷത്തെ ദേശീയ അവാര്‍ഡ് പുരസ്കാരം പ്രഖ്യാപിച്ചപ്പോള്‍ ഏറെ സന്തോഷിച്ചത് മലയാളികളാകും. പകുതിയിലേറെ പുരസ്കാരങ്ങളും സ്വന്തമാക്കിയാണ് മലയാള സിനിമ കുതിപ്പ് നടത്തിയത്. മികച്ച സംവിധായകനായി ജയരാജും, മികച്ച സഹനടനായി ഫഹദ് ഫാസിലും, മികച്ച ഗായകനായി യേശുദാസും തെരെഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഇന്ത്യന്‍ സിനിമാ രംഗത്ത് മലയാളത്തിന്റെ സ്ഥാനം മഹത്തരമായി.
ഭയാനകം എന്ന സിനിമ സംവിധാനം ചെയ്ത കൊണ്ട് ജയരാജ് മികച്ച സംവിധായകനായപ്പോള്‍, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ പ്രകടനമാണ് ഫഹദിന് വഴിത്തിരിവായത്. ഗാനഗന്ധര്വ്വന് യേശുദാസ് വിശ്വാസപൂര്‍വ്വം മന്‍സൂറിലെ പോയ് മറഞ്ഞ കാലം എന്ന ഗാനം ആലപിച്ചു കൊണ്ടാണ് ഗാനഗന്ധര്വ്വന് യേശുദാസ് എട്ടാമത്തെ ദേശീയ പുരസ്കാരം തന്റെ പേരിലാക്കിയത്.
മലയാളത്തിന്റെ പുരസ്കാര നേട്ടങ്ങള്‍ ഇങ്ങനെ
മികച്ച സംവിധായകന് ജയരാജ് ചിത്രം ഭയാനകം
മികച്ച സഹനടന്‍ ഫഹദ് ഫാസില്‍ തൊണ്ടിമുതലും ദൃക്സാക്ഷിയും
ഗായകന് യേശുദാസ് വിശ്വാസപൂര്‍വ്വം മന്‍സൂര്‍ (പോയ് മറഞ്ഞ കാലം)
മികച്ച മലയാള സിനിമ; തൊണ്ടിമുതലും ദൃക്സാക്ഷിയും
നവാഗത സംവിധായകന്റെ മികച്ച ചിത്രം സിന്‍ജാര്‍ സംവിധകയകന് സന്ദീപ് പാമ്പള്ളി
സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചുള്ള ചിത്രം ആളൊരുക്കം
മികച്ച തിരക്കഥാകൃത്ത് സജീവ് പാഴൂര്‍ തൊണ്ടിമുതലും ദൃക്സാക്ഷിയുംപ്രത്യേക പരാമര്‍ശം പാര്‍വതി (ടേക്ക് ഓഫ്)
അവലംബിത തിരക്കഥ ജയരാജ് (ഭയാകനകം)
മികച്ച സിനിമോട്ടോഗ്രാഫര്‍ ; നിഖില്‍ എസ് പ്രവീണ്‍ (ഭയാനകം)
റീ റെക്കോഡിസ്റ്റ് ജസ്റ്റിന് എ ജോസ് (വോക്കിംഗ് വിത്ത് ദി വിന്റ്)
പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന് (ടേക്ക് ഓഫ്)
Post Your Comments