മലയാളത്തിലെ മമ്മൂട്ടി മോഹന്‍ലാല്‍ പോലെയാണ് തമിഴില്‍ രജനികാന്ത് കമല്ഹാസന്, ഒരാള്‍ സൂപ്പര്‍ താരപദവിയില്‍ മിന്നി കത്തുമ്പോള്‍ വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് കമല്ഹാസന്. ഒരു സിനിമയില്‍ തന്നെ ഇവര്‍ നേര്‍ക്ക് നേരെ എത്തിയാല്‍ പിന്നെ കോളിവുഡ് കാണാന്‍ പോകുന്ന മഹാത്ഭുതവും അത് തന്നെയായിരിക്കും.
രജനീകാന്ത് എന്ന സൂപ്പര്‍ താരത്തിന്റെ വിസ്മയമാകനിരിക്കുന്ന യന്തിരന് 2.0വില്‍ മറ്റൊരു സൂപ്പര്‍ താരം അക്ഷയ് കുമാറും സുപ്രധാന ഒരു കഥാപാത്രമായി രംഗത്ത് വരുന്നുണ്ട്. രണ്ടു സൂപ്പര്‍ താരങ്ങള്‍ ബിഗ് സ്ക്രീനില്‍ ഒരേസമയം ഒന്നിച്ച് ഏറ്റുമുട്ടുന്നതിന്റെ ത്രില്ലിലാണ് ആരാധകര്‍. പ്രതിനായക വേഷത്തിലെത്തുന്ന അക്ഷയ് കുമാറിന്റെ ചിത്രത്തിലെ ലുക്ക് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ‘ഡോക്ടര്‍ റിച്ചാര്‍ഡ്’ എന്ന കഥാപാത്രത്തെയാണ് അക്ഷയ് അവതരിപ്പിക്കുന്നത്, ഈ കഥാപാത്രത്തിലേക്ക് കമല്‍ഹാസനെ പരിഗണിച്ചിരുന്നതായി ചില കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു, എന്നാല്‍ അത് നടക്കാതെ വരികയും ബോളിവുഡില്‍ നിന്ന് സൂപ്പര്‍ താരം അക്ഷയ് കുമാറിനെ ക്ഷണിക്കുകയുമാണുണ്ടായത്.
Post Your Comments