CinemaGeneralNEWS

ആദ്യം ബസ് ക്ലീനര്‍ പിന്നീട് ബസ് ഡ്രൈവര്‍; ആര്‍ക്കും അറിയാത്ത ചില കഥകള്‍

സിനിമാ താരങ്ങളുടെ നല്ല കഥകള്‍ എന്ത് തന്നെയായാലും നമ്മള്‍ അത് ആഘോഷപൂര്‍വ്വം ആസ്വദിക്കാറുണ്ട്,അത് പോലെ തന്നെ ചില നല്ല സിനിമകള്‍ വന്ന വഴിയും ആരും അറിയാതെ പോകുന്നുണ്ട്.

മോഹന്‍ലാല്‍-കമല്‍ ടീം ഒന്നിച്ച നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. കമലിന്റെ എവര്‍ഗ്രീന്‍ ഹിറ്റ് ചിത്രമായ ‘പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനെയായിരുന്നു നായകനായി ആദ്യം പരിഗണിച്ചിരുന്നത്. ബസിലെ കിളിയുടെ വേഷത്തിലാണ് മോഹന്‍ലാല്‍ കഥാപാത്രം ആ ചിത്രത്തില്‍ അഭിനയിക്കാനിരുന്നത്, ആ സമയത്താണ് സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ ടീമിന്റെ വരവേല്‍പ്പ് എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ബസ് ഓണറായി അഭിനയിച്ചത്, അതോടെ ആ ശ്രമം അവര്‍ ഉപേക്ഷിച്ചു, പിന്നീടു കഥാപാത്രത്തിന്റെ ജോലിയില്‍ മാറ്റം വരുത്തിയിട്ട് വീണ്ടും മോഹന്‍ലാലിനെ സമീപിക്കുകയായിരുന്നു, പക്ഷെ മോഹന്‍ലാലിന് മറ്റു ചിത്രങ്ങളുടെ തിരക്കായതിനാല്‍ കമല്‍ ചിത്രം ഉപേക്ഷിക്കേണ്ടി വന്നു. ഒടുവില്‍ കഥയില്‍ വീണ്ടും മാറ്റം വരുത്തി ജയറാമിനെ ചിത്രത്തില്‍ നായകനാക്കി കമല്‍ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു.

അവസാന രംഗത്തിലെ ചിത്രത്തിലെ പ്രാധാന്യമേറിയ അതിഥി വേഷം ആര് ചെയ്യുമെന്ന ആശയകുഴപ്പം വന്നതോടെ മോഹന്‍ലാലിനെ തന്നെ സമീപിക്കാന്‍ ചിത്രത്തിന്‍റെ അണിയറ ടീം വീണ്ടും തീരുമാനിച്ചു, അങ്ങനെ കിരീടത്തിന്റെ ചിത്രീകരണ വേളയില്‍ നിന്ന് രണ്ടു ദിവസം പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന ചിത്രത്തിലെ അതിഥി വേഷം ചെയ്യാനായി മോഹന്‍ലാല്‍ മാറ്റിവച്ചു. ഗംഭീര വിജയമായ പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന ചിത്രത്തിന്‍റെ പ്രധാന ശക്തി മോഹന്‍ലാല്‍ ആണെന്ന് കമല്‍ പറയുന്നു. ചിത്രത്തിലെ ജയറാമിന്റെ പ്രകടനം മികച്ചതായിരുന്നുവെന്നും എന്നാല്‍ ആ സിനിമയുടെ വിജയത്തിന്റെ ക്രെഡിറ്റ് മോഹന്‍ലാലിന് ഉള്ളതാണെന്നുമായിരുന്നു കമലിന്റെ പ്രതികരണം. മോഹന്‍ലാലിനെ ആ ചിത്രത്തിലൂടെ കണ്ടപ്പോള്‍ പലരും അത്ഭുതപ്പെട്ടിരുന്നുവെന്നും മോഹന്‍ലാല്‍ സിനിമയിലുള്ള കാര്യം ഞങ്ങള്‍ പുറത്തുവിടട്ടിരുന്നില്ലെന്നും അടുത്തിടെ ഒരു സിനിമാ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ കമല്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button