മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ ഒരു നടനാണ് ഷാരൂഖ് ഖാന്‍. താരത്തെ നായകനാക്കി പ്രശസ്ത സംവിധായകന്‍ മണിരത്‌നം ഒരുക്കിയ ചിത്രമാണ് ദില്‍സേ. ചിത്രത്തിലെ ജിയ ജലേ’ എന്ന് തുടങ്ങുന്ന ഗാനരംഗം കേരളത്തിലാണ് ചിത്രീകരിച്ചത്. കുട്ടനാടും അതിരപ്പിള്ളിയുമായിരുന്നു ‘ജിയ ജലേ’യുടെ പ്രധാന ലൊക്കേഷനുകള്‍. എന്നാല്‍ മനോഹരമായ പ്രണയഗാനത്തില്‍ അതിരപ്പിള്ളിയിലെ രംഗങ്ങളില്‍ നായകന്‍ ഷാരൂഖ് ഉണ്ടായിരുന്നില്ല. നായിക പ്രീതി സിന്‍ഡ മാത്രമാണ് ആ രംഗങ്ങളില്‍ ഉണ്ടായിരുന്നത്. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുന്പ് ഈ ചിത്രത്തിലെ രംഗങ്ങള്‍ ആതിരപ്പള്ളിയില്‍ ഷൂട്ട് ചെയ്യന്ന സമയത്തുണ്ടായ രസകരമായ അനുഭവങ്ങള്‍ നൃത്ത സംവിധാനം ഒരുക്കിയ ഫറ ഖാന്‍ പങ്കുവയ്ക്കുന്നു.
ഫറയുടെ വാക്കുകള്‍ ഇങ്ങനെ … ‘കേരളത്തിലെ മനോഹരമായ ലൊക്കേഷനായിരുന്നു അത്. വെള്ളച്ചാട്ടത്തിന് താഴെയുള്ള രംഗങ്ങള്‍ എടുക്കുന്നതിന് മുന്‍പ് ഷാരൂഖിനോട് ഞാന്‍ ഒരു കാര്യം പറഞ്ഞു. വെളുത്തമുണ്ട് ഉടുത്ത് വെള്ളച്ചാട്ടത്തിന് താഴെനിന്ന് വരുന്ന ഒരു രംഗമാണ് ഞാന്‍ ആസൂത്രണം ചെയ്യുന്നതെന്ന്. ഞാന്‍ ഒരു തമാശ പറഞ്ഞതായിരുന്നു. പക്ഷേ ഷാരൂഖ് അത് വലിയ ഗൗരവമായി എടുത്തു. പിറ്റേ ദിവസം ഷാരൂഖ് ചിത്രീകരണത്തിന് വന്നില്ല. ഞങ്ങളെല്ലാം ഒരുപാട് കാത്തിരുന്നു. അവസാനം പ്രീതിയെ മാത്രം വച്ച് ചിത്രീകരിക്കേണ്ടി വന്നു. പിന്നീട് എന്താണ് ഷൂട്ടിങിന് വരാതിരുന്നത് എന്ന് ചോദിച്ചപ്പോള്‍ ഷാരൂഖ് പറയുകയാണ് കാട്ടില്‍ വഴിതെറ്റിപ്പോയെന്ന്. അന്ന് ഈ ഗൂഗിള്‍മാപ്പ് ഒന്നും ഇല്ലല്ലോ. പേടിച്ചിട്ടാണ് വരാതിരുന്നത് എന്ന് പറഞ്ഞ് ഇന്നും ഞങ്ങള്‍ ഷാരൂഖിനെ കളിയാക്കാറുണ്ട്”
Post Your Comments