സിനിമയിലെ മിന്നും താരങ്ങളില്‍ പലരും ടെലിവിഷന്‍ പരിപാടികളുമായി എത്താറുണ്ട്. കലാഭവന്‍ മണി, മുകേഷ്, മോഹന്‍ലാല്‍ തുടങ്ങിയവര്‍ അതിനു ഉദാഹരണം. അമൃത ടീവിയില്‍ അവതരിപ്പിച്ച ലാല്‍ സലാം എന്ന പരിപാടിയ്ക്ക് ശേഷം മറ്റൊരു പുതിയ പരിപാടിയുമായി മോഹന്‍ലാല്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.
ബിഗ് ബോസിന്റെ മലയാളം പതിപ്പ് അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. സല്മാന് ഖാന് അവതരിപ്പിച്ചിരുന്നു പരിപാടിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഇതിന് പിന്നാലെയാണ് തമിഴിലും തെലുങ്കിലും ഈ പരിപാടി ആരംഭിച്ചത്. ഇതും ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയതോടെയാണ് മലയാളത്തിലും പരിപാടി ആരംഭിക്കാനുള്ള നീക്കം തുടങ്ങിയത്.
ബിഗ് ബോസ് മലയാളം പതിപ്പ് അവതരിപ്പിക്കാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി എത്തുമെന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു ആദ്യം പ്രചരിച്ചത്. എന്നാല്‍ മമ്മൂട്ടി ഈ പരിപാടിയോട് അത്ര താത്പര്യം പ്രകടിപ്പിച്ചിരുന്നില്ലെന്നു റിപ്പോര്‍ട്ടുകള്‍. അതിനു ശേഷം സുരേഷ്ഗോപിയെ പരിഗണിച്ചെങ്കിലും എം പിയായി നില്ക്കുന്ന അദ്ദേഹവും പരിപാടി ഏറ്റെടുക്കാന്‍ സാധ്യതയില്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഇതിനെ തുടര്‍ന്ന് അണിയറപ്രവര്‍ത്തകര്‍ മോഹന്‍ലാലിനെ സമീപിച്ചിരിക്കുകയാണെന്നാണ് പുതിയ വിവരം.
അമൃത ടിവിയില്‍ പ്രക്ഷേപണം ചെയ്തിരുന്ന ലാല്‍സലാം എന്ന പരിപാടി വിജയകരമായി പൂര്‍ത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ബിഗ് ബോസ് ഏറ്റെടുക്കാന്‍ താരം സമ്മതിച്ചുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നു. ലാല്‍സലാമിനു പിന്നാലെ ബിഗ് സ്ക്രീനിലെ താര രാജാവ് വീണ്ടും മിനീസ്ക്രീനില്‍ എത്തുന്നതും കാത്ത് ആവേശത്തോടെ ഇരിക്കുകയാണ് ആരാധകര്‍.
Post Your Comments