ലൊക്കേഷനിലെ മോശം പെരുമാറ്റത്തെ തുടര്‍ന്ന് തെന്നിന്ത്യയില്‍ തീരാതലവേദന സൃഷ്ടിക്കുകയാണ് സായ് പല്ലവി. ‘പ്രേമം’ എന്ന സിനിമയിലൂടെ മലര് മിസായി വന്നു പ്രേക്ഷക ഹൃദയം കവര്‍ന്ന സായ് പല്ലവി തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായി മാറിയെങ്കിലും താരത്തെ സംബന്ധിച്ചുള്ള പുതിയ വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. കഴിഞ്ഞ ദിവസം തെലുങ്ക് നടന് നാഗ ശൌര്യ സായ് പല്ലവിയുടെ മോശം പെരുമാറ്റത്തെ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു. സായിയുടെ ലോക്കെഷനിലെ പെരുമാറ്റം അസഹനീയമാണെന്നായിരുന്നു നാഗയുടെ പ്രധാന ആരോപണം, ഇതിനു പിന്നാലെ തമിഴ് സൂപ്പര്‍ താരം വിക്രം സായ് പല്ലവിയെ തള്ളി പറഞ്ഞതും സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു, വിക്രത്തിന്റെ പുതിയ ചിത്രമായ സ്കെച്ചില്‍ സായി പല്ലവിയെ ആയിരുന്നു ആദ്യം നായികയായി പരിഗണിച്ചത്. എന്നാല്‍ ചിത്രീകരണം തുടങ്ങുന്നതിനു തൊട്ടുമുന്‍പേ താരത്തിന്റെ പിന്മാറ്റം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ അസ്വസ്ഥരാക്കിയിരുന്നു, ഇതിനു പിന്നാലെ ചിത്രത്തിലേക്ക് തമന്ന ജോയിന്‍ ചെയ്യുകയായിരുന്നു. സായി പല്ലവിയേക്കാള്‍ തമന്ന തന്നെയാണ് നല്ലതെന്ന വിക്രത്തിന്റെ തുറന്നു പറച്ചില് ഇപ്പോള്‍ കോളിവുഡ് മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്.
Post Your Comments