അറുപത്തിയഞ്ചാമത് ദേശീയ പുരസ്‌കാരം പ്രഖ്യാപിച്ചു. മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് അന്തരിച്ച നടി ശ്രീദേവിയായിരുന്നു. രവി ഉദ്യാവര്‍ സംവിധാനം ചെയ്ത മോം എന്ന ചിത്രത്തിലെ പ്രകടത്തിലൂടെയാണ് ഇത്തവണത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ശ്രീദേവി സ്വന്തമാക്കിയത്. കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിനാലിനാണ് ശ്രീദേവി വിട പറഞ്ഞത്.
ശ്രീദേവിയുടെ ആദ്യ ദേശീയ പുരസ്‌കാരമാണിത്. ഈയവസരത്തില്‍ ശ്രീദേവി ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് പോകുന്നുവെന്നും അവര്‍ മികച്ചൊരു നടി മാത്രമല്ല മികച്ച ഭാര്യയും അമ്മയുമാണെന്നും ശ്രീദേവിയെ പുരസ്‌കാരത്തിനായി പരിഗണിച്ച ജൂറിയോടും ഭാരത സര്‍ക്കാരിനോടും നന്ദി അറിയിക്കുന്നുവെന്നും ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ മക്കളായ ജാന്‍വി ഖുശി എന്നിവര്‍ പത്രക്കുറിപ്പിലൂടെ പ്രതികരണമറിയിച്ചു.
പത്രക്കുറിപ്പില്‍ നിന്ന്
“മോം എന്ന ചിത്രത്തിലെ ശ്രീദേവിയുടെ അഭിനയത്തിന് അവര്‍ക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ജൂറി നല്‍കി എന്നറിഞ്ഞതില്‍ ഞങ്ങള്‍ ഒരുപാടു സന്തോഷിക്കുന്നു. ഇത് ഞങ്ങള്‍ക്ക് വളരെ പ്രത്യേകതയുള്ള നിമിഷങ്ങളാണ്. ശ്രീദേവി എന്നും ഒരു പെര്‍ഫെക്ഷനിസ്റ്റ് ആയിരുന്നു. അതവര്‍ ചെയ്ത മുന്നൂറിലധികം ചിത്രങ്ങളില്‍ വ്യക്തവുമായിരുന്നു. അവര്‍ വെറുമൊരു മികച്ച നടി മാത്രമല്ല, മികച്ച ഒരു ഭാര്യയും അമ്മയും കൂടിയാണ്. അവരുടെ ജീവിതവും അതിന്റെ നേട്ടങ്ങളും ആഘോഷിക്കാനുള്ള സമയമാണിത്. അവരിപ്പോള്‍ ഞങ്ങളുടെ കൂടെയില്ല. പക്ഷെ അവരുടെ പൈതൃകം അതെന്നും നിലനില്‍ക്കും.
ഭാരത സര്‍ക്കാരിനോടും ജൂറി അംഗങ്ങളോടും ഈ ആദരവിന് നന്ദി ഞങ്ങള്‍ നന്ദി അറിയിക്കുന്നു. ആശംസകളറിയിച്ച ഞങ്ങളുടെ എല്ലാ സുഹൃത്തുക്കളോടും ശ്രീദേവിയുടെ ആരാധകരോടും ഞങ്ങള്‍ ഈയവസരത്തില്‍ നന്ദിയറിയിക്കുന്നു”.
നന്ദി
ജാന്‍വി, ഖുശി, ബോണി കപൂര്‍
Post Your Comments