BollywoodCinemaIndian CinemaLatest NewsMovie GossipsWOODs

അച്ഛന്റെ അല്ലെ മകള്‍; താര പുത്രിയ്ക്കെതിരെ വിമര്‍ശനം

ബോളിവുഡില്‍ വീണ്ടും വിമര്‍ശനത്തിനു വിധേയയാവുകയാണ് നടി സാറ അലി ഖാന്‍. മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ച്‌ ഡ്രൈവറോട് ദേഷ്യപ്പെട്ട് വിവാദത്തിലായ നടന്‍ സെയ്ഫ് അലിഖാന് പിന്നാലെ മോശം പെരുമാറ്റത്തിന് പഴികേള്‍ക്കുകയാണ് മകള്‍ സാറാ അലിഖാന്‍. സെല്‍ഫിയെടുക്കാന്‍ ചെന്ന ആരാധികയോടെയാണ് സാറ തട്ടിക്കയറിയത്.

താരത്തിനൊപ്പം സെല്‍ഫിയെടുക്കാന്‍ ചെന്ന ആരാധികയോട് മാന്യമല്ലാത്ത രീതിയില്‍ സാറ പെരുമാറുകയായിരുന്നു. നിങ്ങളോടൊപ്പം സെല്‍ഫിയെടുത്ത് അനാവശ്യമായ ശ്രദ്ധ വേണ്ട, ഞാനിപ്പോള്‍ തന്നെ പ്രശസ്തയാണെന്നായിരുന്നു സാറയുടെ മറുപടി. ആരാധിക തന്നെയാണ്‌ ഈ സംഭവം തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പങ്കുവെച്ചത്. ഇതില്‍ അത്ഭുതപ്പെടാനൊന്നുമില്ല അച്ഛന്റെ തന്നെയല്ലേ മകള്‍ ആ ധാര്‍ഷ്ട്യം കാണിക്കാതിരിക്കുമോ എന്നാണ് വിമര്‍ശകര്‍ പറയുന്നത്.

സാറ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനിരുന്ന ചിത്രമാണ് കേദാര്‍നാഥ്. നിര്‍മ്മാതാവും സംവിധായകനും തമ്മിലുള്ള പ്രശ്നത്തെത്തുടര്‍ന്ന് ചിത്രം പാതിവഴിയില്‍ ഉപേക്ഷിച്ച നിലയിലാണ്. ഇതോടെ റണ്‍വീര്‍ സിങിന്റെ നായികയായി സിംബ എന്ന ചിത്രം കരാര്‍ ചെയ്തിരിക്കുകയാണ് സാറ.

shortlink

Related Articles

Post Your Comments


Back to top button