സിനിമയില്‍ ഇണക്കങ്ങളും പിണക്കങ്ങളുമുണ്ട്. വെള്ളിത്തിരയില്‍ തോളില്‍ കയ്യിട്ട് കെട്ടിപ്പിടിക്കുന്ന പല താരങ്ങളും പുറത്ത് കണ്ടാല്‍ മിണ്ടാത്തവരാണ്. അത്തരം ഒരു പിണക്കത്തെക്കുറിച്ച് മലയാള സിനിമയില്‍ അങ്ങാടിപ്പാട്ടുണ്ട്.
മലയാള സിനിമയിലെ മികച്ച താരങ്ങളാണ് മമ്മൂട്ടിയും സുരേഷ് ഗോപിയും. എന്നാല്‍ ഇവര്‍ക്കിടയില്‍ ചെറിയ പിണക്കങ്ങള്‍ ഉണ്ടെന്നു സിനിമാ മേഖലയിലെ പ്രചരണങ്ങളുണ്ട്. ആദ്യകാലങ്ങളില്‍ സുരേഷ് ഗോപിയുടെ എല്ലാ കാര്യങ്ങളിലും മമ്മൂട്ടി ജേഷ്ഠനെ പോലെ ഇടപെട്ടിരുന്നു. സുരേഷ് ഗോപിക്കും അതിഷ്ടമായിരുന്നു. അങ്ങനെയിരിക്കെ 1997ല്‍ കളിയാട്ടവും ഭൂതക്കണ്ണാടിയും ഇറങ്ങി. രണ്ടു ചിത്രവും ദേശീയ പുരസ്‌ക്കാരത്തിനായി മല്‍സരിച്ചു. പക്ഷെ, മികച്ച നടനുള്ള പുരസ്‌ക്കാരം മമ്മൂട്ടിയെ മറികടന്ന് സുരേഷ് ഗോപിക്ക് ലഭിച്ചു. ഈ സന്തോഷ വാര്‍ത്ത അറിയിക്കാന്‍ മദ്രാസിലെ ഒരു സ്റ്റുഡിയോയില്‍ സുരേഷ് ഗോപി മമ്മൂട്ടിയെ കാണാന്‍ ചെന്നു. എന്നാല്‍ മമ്മൂട്ടി സുരേഷ് ഗോപിയെ മൈന്‍ഡ് ചെയ്തില്ല. വളരെ ഇറിട്ടേറ്റഡായി പെരുമാറുകയും ചെയ്തു.
ഈ സംഭവം സുരേഷ് ഗോപിയെ ഏറെ വേദനിപ്പിച്ചു. അതോടെയാണ് ഇരുവരും തമ്മില്‍ മാനസികമായി അകന്നത്. എന്നാല്‍ കിംഗ് ആന്റ് കമ്മീഷണറില്‍ അഭിനയിക്കാന്‍ സുരേഷ് ഗോപിയെ ഷാജി കൈലാസ് വിളിച്ചപ്പോള്‍ മമ്മൂട്ടി എതിര്‍ത്തില്ല. എന്നാല്‍ പഴശിരാജയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ മമ്മൂട്ടി ഉള്ളതിനാല്‍ സുരേഷ് ഗോപി പോയതുമില്ല. അങ്ങനെ സുരേഷ് ഗോപി എത്തേണ്ട വേഷത്തില്‍ ശരത്കുമാര്‍ അഭിനയിച്ചു.
സ്‌റ്റേജില്‍ സലിംകുമാര്‍ പൊട്ടിക്കരയാന്‍ കാരണം!!!
Post Your Comments