സിനിമ മേഖലയിലെ ലൈംഗിക ചൂഷ്ണത്തിനെതിരെ പൊതു നിരത്തില്‍ തുണിയുരിഞ്ഞ് പ്രതിഷേധിച്ച വിവാദ നടി ശ്രീ റെഡ്ഡി തന്നെ ലൈംഗികമായി പീഡിപ്പിച്ചവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തി. തെലുങ്കിലെ പ്രമുഖ നിര്‍മ്മാതാവിന്റെ മകന് തന്നെ സ്റ്റുഡിയോയില്‍ വച്ച് പല തവണ ശാരീരികമായി ഉപയോഗിച്ചിരുന്നുവെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് പേര് വെളിപ്പെടുത്താം എന്ന് പറഞ്ഞ നടി കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയിലാണ് ഇവരുടെ പേരുകള്‍ പുറത്തുവിട്ടത്.
സംവിധായകന് ശേഖര്‍ കമ്മൂല, ഗായകന് ശ്രീറാം, നിര്‍മ്മാതാവ് സുരേഷ് ബാബുവിന്റെ മകനും നടന് റാണ ദഗ്ഗുബാട്ടിയുടെ സഹോദരനുമായ അഭിറാം ദഗ്ഗുബാട്ടി എന്നിവര്‍ക്കെതിരെയാണ് നടി ഇപ്പോള്‍ ലൈംഗീകാരോപണം ഉന്നയിച്ചിരിക്കുന്നത്. അഭിറാമും ശ്രീറെഡ്ഡിയും തമ്മിലുള്ള സ്വകാര്യ ചിത്രങ്ങളും നടി പുറത്തുവിട്ടിട്ടുണ്ട്.
സിനിമയില്‍ അവസരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞാണ് അഭിറാം തന്നെ പീഡിപ്പിച്ചതെന്നാണ് ശ്രീ റെഡ്ഡി ഉന്നയിക്കുന്ന ആരോപണം. തെലുങ്ക് സിനിമയിലെ താരങ്ങളുടെ സംഘടനയായ മൂവി ആര്‍ട്ടിസ്റ്റ്സ് അസോസിയേഷന് അംഗത്വം നല്‍കാതെ അവഗണിച്ചതിന് പിന്നാലെയാണ് സിനിമ മേഖലയിലെ ലൈംഗിക ചൂഷണങ്ങള്‍ ഒന്നൊന്നായി നടി പുറത്തുവിട്ടത്. അയാളെന്നോട് സ്റ്റുഡിയോയിലേക്ക് വരാന്‍ പറഞ്ഞു വിളിക്കുമ്പോള്‍ സംസാരിക്കാന്‍ വരാം, അല്ലാതെ ശാരീരികമായി ബന്ധപ്പെടാന്‍ വരില്ലെന്നാണ് ഞാന്‍ മറുപടി നല്‍കിയിരുന്നത്. എന്നാല്‍ അവിടെ എത്തിക്കഴിഞ്ഞാല്‍ അയാളെന്നെ അതിനായി നിര്‍ബന്ധിക്കാറാണ് പതിവെന്നും ശ്രീ റെഡ്ഡി പറഞ്ഞു.
Post Your Comments