മലയാളത്തിന്റെ മികച്ച ഹാസ്യ താരങ്ങളില്‍ ഒരാളാണ് സലിംകുമാര്‍. നടനായും സംവിധായകനായും കഴിവ്തെളിയിച്ച സലിം കുമാര്‍ നീണ്ട പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോമഡി സ്കിറ്റ് അവതരിപ്പിക്കാന്‍ സ്റ്റേജില്‍ കയറിയപ്പോള്‍ വികാരാധീനനായി. തന്റെ കൂടെ സ്റ്റേജില്‍ കയറിയിരുന്ന സുഹൃത്തുക്കളുടെ വേര്‍പാടാണ് സലിംകുമാറിനെ വിഷമിപ്പിച്ചത്. സ്റ്റേജില്‍ കയറണോ വേണ്ടയോ എന്ന് അറിയാതെ പൊട്ടിക്കരഞ്ഞുപോയെന്നാണ് സ്കിറ്റിന് ശേഷം സലികുമാര്‍ പറഞ്ഞത്. സുരാജ് വെഞ്ഞാറമൂടിനൊപ്പമാണ് പത്ത് വര്‍ഷത്തിന് ശേഷം സലിംകുമാര്‍ സ്റ്റേജില്‍ കയറിയത്.
‘സത്യം പറഞ്ഞാല്‍ ഈ സ്കിറ്റ് അവതരിപ്പിക്കുമ്പോള്‍ കയ്യും കാലും വിറയ്ക്കുകയായിരുന്നു. കാരണം കൂടെ കളിച്ച കലാഭവന്‍ മണി, സന്തോഷ് കുറുമശേരി, അബി, റൊണാള്‍ഡ്, ഷിയാസ് ഇവരൊന്നും ഇല്ല എനിക്കൊപ്പം. വല്ലാത്തൊരു അവസ്ഥയായിപ്പോയി. സ്റ്റേജില്‍ കയറണോ വേണ്ടയോ, എന്താണ് ചെയ്യേണ്ടതെന്ന് പോലും അറിയില്ലായിരുന്നു. സ്റ്റേജിലെ പ്രാര്‍ത്ഥനാസമയത്ത് പൊട്ടിക്കരഞ്ഞുപോയി. ആരുമില്ല കൂടെ, ഒറ്റയ്ക്ക് ആയ അവസ്ഥ എനിക്ക് തോന്നുകയുണ്ടായി. ഈ വേദിയില്‍ പറയാന്‍ പാടില്ലാത്തതാണ്. ആഹ്ലാദിച്ചിരിക്കുന്ന നമ്മള് ഒരുനിമിഷമെങ്കിലും ആലോചിക്കണം നാമെല്ലാം അടുത്ത ബസ് സ്റ്റോപ്പില്‍ ഇറങ്ങിപ്പോകേണ്ട ആളുകളാണെന്ന്.’ സലിംകുമാര്‍ പറഞ്ഞു.
ഞാനും നാഗചൈതന്യയും അങ്ങനെയൊരു തീരുമാനത്തിലെത്തി കഴിഞ്ഞു; തുറന്നു പറച്ചിലുമായി സാമന്ത
Post Your Comments