ബോളിവുഡ് സൂപ്പര്‍ നായിക വിദ്യാബാലന്‍ സിനിമ മേഖലയുമായി ബന്ധപ്പെട്ട ചില മോശം പ്രവണതകളെക്കുറിച്ച് തുറന്നുപറയുകയാണ്.
സിനിമകളില്‍ നടന്മാര്‍ വളരെ ചെറിയ റോളുകള്‍ കൈകാര്യം ചെയ്താല്‍ അവര്‍ക്ക് ഉയര്‍ന്ന പ്രതിഫലമാണ് ലഭിക്കുക. ഞാന്‍ പ്രധാന റോളില്‍ എത്തിയ ചിത്രത്തില്‍ ഒരു നടന്‍ ചെറിയ റോളില്‍ വന്നപ്പോള്‍ എന്നേക്കാള്‍ പ്രതിഫലം അയാള്‍ കൈപ്പറ്റുകയുണ്ടായി. അതുമായി ബന്ധപ്പെട്ട് നിര്‍മ്മാതാവിനോട് തര്‍ക്കിക്കാനോ കൂടുതല്‍ തുക ആവശ്യപ്പെടുവാനോ പോയില്ല. ഒരു ചിത്രത്തിലെന്നല്ല ഒരുപാട് ചിത്രങ്ങളുമായി ബന്ധപ്പെട്ട് ഇത്തരം മോശം പ്രവണതകള്‍ കാണേണ്ടി വന്നിട്ടുണ്ട്. ഇതൊക്ക സഹിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ് ഇപ്പോള്‍ കുറച്ചു മാറ്റം വന്നിട്ടുണ്ട് ,എങ്കിലും ഇവിടെ കൂടുതലും ഉണ്ടാകുന്നത് പുരുഷ കേന്ദ്രീകൃത സിനിമകളാണ്.
നടന്മാരുടെ സൗകര്യത്തിനനുസരിച്ചായിരിക്കും ഷൂട്ടിംഗ് സമയം ക്രമീകരിക്കുന്നത്. അതിനാല്‍തന്നെ നടന്മാരെയും കാത്ത് നിരവധി തവണ തനിക്ക് ലൊക്കേഷനില്‍ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. ഇതൊക്കെ സഹിക്കാന്‍ കഴിയുന്നതിനും അപ്പുറമാണ്.ഒരു ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ വിദ്യാബാലന്‍ വ്യകത്മാക്കുന്നു.
Post Your Comments