
വംശീയ അധിക്ഷേപത്തിന്റെ പേരില്‍ അവഗണിച്ചെന്ന് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെ വെളിപ്പെടുത്തല്‍. തന്റെ തൊലിയുടെ നിറം തവിട്ടു ആയതിന്റെ പേരില്‍ ഒരു ഹോളിവുഡ് സിനിമയില്‍ തന്നെ ഒഴിവാക്കി എന്നാണ് നടിയുടെ തുറന്നു പറച്ചില്. തന്റെ ശരീരഘടനയില്‍ അവര്‍ തൃപ്തരല്ല എന്നാണ് ആദ്യം കരുതിയത്, അതുകൊണ്ട് തന്നെ സ്ലിം ആകണോ ശരീരം ഇനിയും മെച്ചപ്പെടുത്തണോ എന്നൊക്കെ ഞാന്‍ ചോദിച്ചു കൊണ്ടിരുന്നു, പിന്നീടു സിനിമയുടെ ഇടനിലക്കാരന് കാര്യം പറഞ്ഞപ്പോഴാണ് ശരിക്കും ഞെട്ടിപ്പോയത്. തൊലിയുടെ നിറം തവിട്ടായതിനാല്‍ അവര്‍ക്ക് താല്പര്യമില്ലെന്നാണ് എജന്റ്റ് അറിയിച്ചത്. അമേരിക്കയിലും സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും രണ്ടു രീതിയിലുള്ള പ്രതിഫലമാണ് നല്‍കുന്നതെന്നും ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പ്രിയങ്ക ചോപ്ര വ്യക്തമാക്കി.
Post Your Comments