
ട്രെയിനിലെ വ്യാജബോംബ് ഭീക്ഷണിയെ തുടര്‍ന്ന് – പ്രശസ്ത നടന്‍ അറസ്റ്റില്‍,ട്രെയിനില്‍ ഒപ്പം യാത്ര ചെയ്ത യുവതിയുടെ കൈവശം ബോംബുണ്ടെന്ന് പോലീസിനെ വിളിച്ചു പറഞ്ഞ ഹോളിവുഡ് നടന്‍ ടി.ജെ. മില്ലര്‍ അറസ്റ്റിലായത്. വാഷിങ്ടണ്‍ ഡിസിയില്‍ നിന്ന് ന്യൂയോര്‍ക്ക് സിറ്റിയിലേയ്ക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെയായിരുന്നു സംഭവം. യുവതി ഇടയ്ക്ക് ഇടയ്ക്ക് ബാഗ് തുറക്കുന്നത് കണ്ടപ്പോള്‍ അങ്ങനെയൊരു സംശയം തോന്നിയതാണെന്നും അദ്ദേഹം പറഞ്ഞു. 991 എന്ന പോലീസിന്റെ എമര്‍ജന്‍സി നമ്പരിലാണ് ഇയാള്‍ വിളിച്ചു പറഞ്ഞത്. മില്ലര്‍ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു ഇതിന്റെ പേരിലായിരുന്നു അറസ്റ്റ്. ട്രെയിനില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന പരാതി പരാതി വ്യാജമാണെന്നും കണ്ടെത്തി.
Post Your Comments