ജനിച്ചപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ഇടം കണ്ടെത്തിയ താരമാണ് തൈമൂര്‍. അക്ഷയ് കരീന ദമ്പതികളുടെ കന്നി പുത്രന് സോഷ്യം മീഡിയയിലെ ഒരു കൊച്ചു ഹീറോയാണ്. ഇപ്പോഴിതാ ബോളിവുഡ് താരം അക്ഷയ് കുമാര്‍ ആണ് തൈമൂറിന്റെ പുതിയ എതിരാളി. അമ്മ കരീനയാണ് തൈമൂര്‍ അക്ഷയ് കുമാറിന് ഭാവിയില്‍ വെല്ലുവിളി ആകുമെന്ന് പ്രഖ്യാപിച്ചത്. എന്തായാലും കരീനയുടെ മുന്നറിയിപ്പ് തമാശ രൂപേണ ഉളളതാണെങ്കിലും കുഞ്ഞു തൈമൂര്‍ ബോളിവുഡ് സിനിമാ ലോകം കീഴടക്കുമെന്നാണ് ആരധകരുടെ സംസാരം.
മുംബൈയില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു അവാര്‍ഡ്ദാന ചടങ്ങിനിടെയായിരുന്നു കരീനയുടെ ഈ പരാമര്‍ശം. രണ്ടു പേരുടെയും ചിത്രങ്ങള്‍ ഒരുമിച്ച് റിലീസിന് എത്തുമ്പോള്‍ തൈമുര്‍ അക്ഷയിയെ എങ്ങനെ ബോക്സ് ഓഫീസില്‍ പരാജയപ്പെടുത്തുമെന്നത് കണ്ടോളൂ എന്നാണ് കരീനയുടെ പ്രഖ്യാപനം.
Post Your Comments