കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപ് അറസ്റ്റിലാകുകയും ആ വിവാദം ശക്തമായി നില്‍ക്കുകയും ചെയ്ത സമയത്താണ് ദിലീപ് രാഷ്ട്രീയ നേതാവായി അഭിനയിച്ച രാമലീല പ്രദര്‍ശനത്തിനെത്തിയത്. വിവാദങ്ങള്‍ക്കിടയില്‍ എത്തിയ ചിത്രം വന്‍ വിജയമായിരുന്നു. എന്നാൽ ചിത്രം റിലീസ് ചെയ്തതിന് ശേഷവും വിമർശകർ രംഗത്തുവന്നു. തിയറ്ററിൽ ആളില്ലാത്തതുമൂലം ബംഗാളികളെ കയറ്റിയാണ് ചിത്രം വിജയപ്പിച്ചതെന്നുവരെ വിമർശനം ഉയർന്നു. ഇപ്പോഴിതാ ഇതിന് തക്കമറുപടിയുമായി ദിലീപ്. രാമലീലയുടെ വിജയാഘോഷചടങ്ങിലായിരുന്നു ദിലീപിന്റെ മറുപടി.
”രാമലീലയുടെ റിലീസ് സമയത്ത് ടോമിച്ചായൻ അനുഭവിച്ച യാതനയും വേദനയും എനിക്ക് അറിയാം. ബംഗാളും നേപ്പാളുമായി ടോമിച്ചായന് ഭയങ്കരബന്ധമാണെന്ന് കേട്ടു. അത് ശരിയാണോ ടോമിച്ചായാ. ബംഗാളീസിനെ കയറ്റിയാണ് സിനിമ വിജയിപ്പിച്ചതെന്നും ആരോ പറഞ്ഞുകേട്ടു.” ദിലീപ് പറഞ്ഞു. നാട്ടുകാരില്ലെങ്കിൽ പിന്നെ ഇവരെക്കയറ്റിയല്ലേ പറ്റൂ എന്ന് തമാശരൂപേണ നിര്‍മാതാവ് ടോമിച്ചന് മുളകുപാടവും മറുപടിയായി പറഞ്ഞു. നവാഗതനായ അരുണ്‍ ഗോപിയാണ് രാമലീല സംവിധാനം ചെയ്തത്.
നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ പോലെ… മെഴുതിരി അത്താഴങ്ങള്‍ക്ക് ആശംസയുമായി യുവതാരങ്ങള്‍
Post Your Comments