GeneralMollywoodNEWS

ജീവിതത്തിലുണ്ടായ രണ്ടു വിവാഹ മോചനങ്ങളെക്കുറിച്ച് ശാന്തി കൃഷ്ണ

നടന്‍ ശ്രീനാഥിനെ പത്തൊന്‍പതാം വയസ്സിലാണ് താന്‍ സ്നേഹിച്ച് വിവാഹം കഴിച്ചതെന്ന് നടി ശാന്തി കൃഷ്ണ. പത്തൊന്‍പതാം വയസ്സില്‍ പ്രണയം എന്ന വികാരത്തോട് വല്ലാത്ത ഒരു കൗതുകമായിരുന്നു അത്, പക്വതയോടെ ഒന്നും ചിന്തിക്കാനുള്ള പ്രായമില്ല. പന്ത്രണ്ടു വര്‍ഷത്തിനു ശേഷമുള്ള ജീവിതത്തില്‍ നിന്ന് ശ്രീനാഥ് പോയപ്പോള്‍ അത് വലിയ ഷോക്കായിരുന്നുവെന്നും ശാന്തി കൃഷ്ണ പറയുന്നു.
രണ്ടാം വിവാഹത്തിന്റെ വേരിപിരിയലും മാനസികമായി വല്ലാതെ ഉലച്ചിരുന്നു. പതിനെട്ടു വര്‍ഷത്തെ ദാമ്പത്യമായിരുന്നു അത്.

മലയാള സിനിമാ പ്രേക്ഷകര്‍ തരുന്ന സ്നേഹവും പ്രോത്സാനവും വളരെ വലുതാണ്‌, ഷീല ചാക്കോ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എന്നെ വിളിക്കും എന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല. ഒരുപാട് സുഹൃത്തുക്കളുടെ പിന്തുണയും തനിക്കൊപ്പമുണ്ടെന്നു ശാന്തി കൃഷ്ണ മനോരമയുടെ നേരെ ചൊവ്വേ അഭിമുഖ പരിപാടിയില്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button