മലയാളികളുടെ സ്വകാര്യ അഹങ്കാരം മോഹന്‍ലാല്‍ അഭിനയ വിസ്മയത്തിന്റെ പര്യായമാണ്. മിക്ക സിനിമകളിലും മോഹന്‍ലാല്‍ റഫറന്‍സ് പതിവാണ്. കലവൂര്‍ രവികുമാര്‍ എഴുതിയ ചെറുകഥയില്‍ പോലും മോഹന്‍ലാല്‍ ഒരു പ്രധാന വിഷയമായി വന്നു എന്നുള്ളത് അത്ഭുതം ഉളവാക്കുന്ന കാര്യമാണ്. മോഹന്‍ലാലിനെ എനിക്ക് ഭയങ്കര പേടിയാണ് എന്ന കലവൂര്‍ രവി കുമാറിന്റെ കഥയാണ് മോഹന്‍ലാല്‍ എന്ന സിനിമയിലേക്ക് പകര്‍ത്തിയെതെന്നാണ് കലവൂര്‍ രവികുമാറിന്റെ വാദം. കലവൂരിന്റെ പരാതിയെ തുടര്‍ന്ന് സാജിദ് യഹിയയുടെ മോഹന്‍ലാല്‍ എന്ന ചിത്രത്തിന്റെ റിലീസ് കോടതി തടഞ്ഞിരിക്കുകയാണ്.
എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് മോഹന്‍ലാല്‍ എന്ന ചിത്രം വൈകാതെ തന്നെ പ്രദര്‍ശനത്തിനെത്തുമെന്നാണ് ആരാധകരുടെയും പ്രതീക്ഷ.
കലവൂര്‍ രവികുമാറിന്റെ ‘മോഹന്‍ലാലിനെ എനിക്ക് ഭയങ്കര പേടിയാണ്’ എന്ന കഥയുടെ വിഷയത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ , വടക്കുനോക്കി യന്ത്രത്തിലെ തളത്തില്‍ ദിനേശനും ഭാര്യയും മോഹന്‍ലാലിന്റെ സിനിമ കാണാന്‍ പോയതും തുടര്‍ന്ന് നടന്ന സംഭവങ്ങളുമാണ് ഓര്‍മ്മ വരിക.
തിയേറ്ററിലിരുന്നു സിനിമ കണ്ടവരില്‍ രണ്ടു പേര്‍ തന്‍റെ ഭാര്യയെ ശല്യം ചെയ്യുന്നതോടെ ദിനേശന്‍ അവരോടു കയര്‍ക്കുകയും സിനിമ പകുതിയാക്കി ഇറങ്ങി പോകുകയും ചെയ്യുന്നുണ്ട്. പിന്നീടു വീട്ടിലെത്തിയുടന്‍ തളത്തില്‍ ദിനേശന്റെ ഭാര്യ ശോഭ മോഹന്‍ലാലിനെക്കുറിച്ച് പുകഴ്ത്തി സംസാരിക്കുന്നത് ദിനേശന് അത്ര ഇഷ്ടപ്പെടുന്നില്ല, മേക്കപ്പ് ഇട്ടാണ് മോഹന്‍ലാലിനെ പോലെയുള്ളവര്‍ ഭംഗി വരുത്തുന്നതെന്ന് തളത്തില്‍ ദിനേശന്‍ വാദിക്കുമ്പോള്‍ ഭാര്യ ശോഭയ്ക്ക് ദിനേശന്റെ പറച്ചില്‍ അത്ര രസിക്കുന്നില്ല,
എനിക്ക് എന്തോ അയാളുടെ അഭിനയമൊന്നും തീരെ ഇഷ്ടമല്ല എന്ന് ദിനേശന്‍ പറയുമ്പോള്‍ ശോഭ ചോദിക്കുന്നുണ്ട് പിന്നെ ആരുടെയാ അഭിനയമാണ് ഇഷ്ടമെന്ന്. തളത്തില്‍ ദിനേശന്‍ പുശ്ചഭാവത്തില്‍ ആരെയും ഇഷ്ടമല്ല എന്ന് പറയുമ്പോള്‍ ശോഭ ദേഷ്യത്തോടെ , എനിക്ക് മോഹന്‍ലാലിനെ വളരെ വളരെ ഇഷ്ടമാണ് എന്ന് പറയുന്നു മനോരോഗിയായ തളത്തില്‍ ദിനേശന്‍ അസ്വസ്ഥനാകുകയും ചെയ്യുന്നു.
Post Your Comments