
ലോകത്ത് ഒരു നടനും സംഘടിപ്പിക്കാത്ത കാര്യമാണ് തമിഴ് താരം ആര്യ ചെയ്തിരിക്കുന്നത്. തന്റെ വധുവിനെ കണ്ടെത്താന്‍ റിയാലിറ്റി ഷോ നടത്തുന്ന ആര്യയുടെ പദ്ധതി ഒട്ടേറെ വിമര്‍ശനം നേരിട്ടുവെങ്കിലും സംഗതി അതിന്റെ ക്ലൈമാക്സിനോട് അടുക്കുകയാണ്. അവസാന റൗണ്ടില്‍ സ്ഥാനം പിടിച്ചിരിക്കുന്ന അഞ്ച് യുവതികള്‍ ഇവരാണ്. ശ്വേത, അബര്‍നദി, സീതാലക്ഷ്മി, സുസാന, അഗത എന്നിവരാണ് അവസാന അഞ്ചില്‍ ഇടം പിടിച്ചിട്ടുള്ളത്. ഇവരില്‍ നിന്നും മൂന്ന് പേരെ കണ്ടെത്തിയ ശേഷം അവരില്‍ നിന്നാകും ആര്യയുടെ വധു ആരെന്ന് തെരഞ്ഞെടുക്കുന്നത്.
Post Your Comments