ബാലതാരമായി സിനിമയില്‍ എത്തിയ പല താരങ്ങളും ഇപ്പോള്‍ നായികാ നായകന്മാരായി മാറിക്കഴിഞ്ഞു. അക്കൂട്ടത്തിലെയ്ക്ക് ഒരാള്‍ കൂടി. അതിശയന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവദാസ്.
ദേവാമൃതം സിനിമാ ഹൗസിന്റെ ബാനറില്‍ രാമു പടിയ്ക്കല്‍ നിര്‍മ്മിക്കുന്ന കളിക്കൂട്ടുകാരിലാണ് ദേവദാസ് നായകനാകുന്നത്. പി.കെ. ബാബുരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ജൂണ്‍ 10ന് ആരംഭിക്കും.
എല്‍.കെ.ജി. മുതല്‍ എഞ്ചിനീയറിങ് വരെ ഒരുമിച്ച് പഠിച്ച ആറ് വിദ്യാര്‍ഥികളുടെ സൗഹൃദം പ്രമേയമാവുന്ന ചിത്രത്തില്‍ സിദ്ധിഖ്, രഞ്ജി പണിക്കര്‍, സലിംകുമാര്‍, ഷമ്മി തിലകന്, ജനാര്ദനന്, ഗിന്നസ് പക്രു, ബിജു പപ്പന്, സുനില്‍ സുഖദ എന്നിവരാണ് മറ്റ് താരങ്ങള്‍. അതിശയന്‍, ആനന്ദ ഭൈരവി എന്നീ ചിത്രങ്ങളിലെ ബാലതാരമായിരുന്നു ദേവദാസ്.
Post Your Comments