![Twinkle_Khana](/movie/wp-content/uploads/2018/04/Twinkle_Khana.jpg)
സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കുന്ന നടിമാരെ നിരുത്സാഹപ്പെടുത്തുകയാണ് സിനിമാ ലോകമെന്നു നടി ട്വിങ്കിള്‍ ഖന്ന. പക്ഷേ ഇപ്പോള്‍ അതിന് മാറ്റം വരുന്നുണ്ടെന്നും ട്വിങ്കിള്‍ പറയുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രതികരിക്കുമ്പോള്‍ ട്രോലുകള്‍ നേരിടേണ്ടി വരുന്നതിനെക്കുറിച്ച് പറഞ്ഞപ്പോഴാണ് താരം ഇത് വ്യക്തമാക്കിയത്.
”ട്രോളുകള്‍ ഗൌരവമായി കാണേണ്ട ആവശ്യമില്ല. ട്രോളുകള്‍ കൂറകളെ പോലെയാണ്. മരുന്ന് തളിച്ചാല്‍ അത് പൊയ്‍ക്കോളും”- ട്വിങ്കിള്‍ പറയുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ നിരന്തരം സ്വന്തം നിലപാടുകള്‍ സത്യസന്ധമായി പറയുന്ന നടിമാരില്‍ ഒരാളാണ് ട്വിങ്കിള്‍ ഖന്ന. അതിനാല്‍ ട്വിങ്കിളിന് നിരവധി ട്രോളും നേരിടേണ്ടി വരേണ്ടതുണ്ട്.
Post Your Comments